
റിയാദ്: സൗദിയിലെ വിദേശ തൊഴിലാളികള്‍ മെയ് മാസം 1,253 കോടി റിയാല്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചതായി സെന്‍ട്രല്‍ ബാങ്ക്. 2020 മെയ് മാസത്തെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധനവാണിത്. കഴിഞ്ഞ വര്‍ഷം വിദേശികള്‍ 1,183 കോടി റിയാലാണ് മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. അതേസമയം, ഏപ്രിലിനെ അപേക്ഷിച്ച് മേയില്‍ വിദേശികളുടെ റെമിറ്റന്‍സില്‍ 74.8 കോടി റിയാലിന്റെ കുറവുണ്ടെന്നും സാമ അറിയിച്ചു.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് സൗദി അറേബ്യയുടെ ബജറ്റ് കമ്മി 50 ശതമാനം കുറക്കുമെന്ന് വിലയിരുത്തല്‍. ക്രൂഡ് ഓയില്‍ വരുമാനം ഈ വര്‍ഷം 527 ബില്യണ്‍ റിയാലായി ഉയരും. ബജറ്റ് കമ്മി 62 ബില്യണ്‍ റിയാലായി കുറയാനാണ് സാധ്യത. ബജറ്റ് തയാറാക്കിയ വേളയില്‍ 140 ബില്യണ്‍ റിയാലായിരുന്നു കമ്മി കണക്കാക്കിയിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 1.6 ശതമാനം കൈവരിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
