
റിയാദ്: സൗദിയില്‍ വ്യക്തികളുടെ ആരോഗ്യ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുളള ഹെല്‍ത് പാസ്‌പോര്‍ട്ട് തവക്കല്‍നാ ആപ്‌ളിക്കേഷനില്‍ ലഭ്യമാണെന്ന് അധികൃതര്‍. ആരോഗ്യ വിവരങ്ങള്‍, രോഗപ്രതിരോധം, പി.സി.ആര്‍ ടെസറ്റ് ഫലം, കോവിഡ് ട്രാവല്‍ ഇന്‍ഷുറന്‍സ്, കാലാവധി തുടങ്ങിയ വിവരങ്ങള്‍ ഹെല്‍ത്ത് പാസ്‌പോര്‍ട്ടില്‍ ലഭ്യമാണ്. യാത്രാ നടപടികള്‍ വേഗത്തിലാക്കാന്‍ ഹെല്‍ത് പാസ്‌പോര്‍ട്ട് സഹായിക്കും. സുരക്ഷാ വകുപ്പിന്റെ പരിശോധനാ വേളയില്‍ ഹെല്‍ത് പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ഔദ്യോഗിക രേഖയായി പരിഗണിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പബ്‌ളിക് സര്‍വീസ്, പെര്‍മിറ്റ് സര്‍വീസ്, ഹെല്‍ത് സര്‍വീസ്, ഹജ്-ഉംറ സര്‍വീസ്, എഡ്യൂകേഷന്‍ സര്‍വീസ്, ഫാമിലി മെമ്പേഴസ് സര്‍വീസ് എന്നീ വിഭാഗങ്ങളിലായി 22 സേവനങ്ങളാണ് ലഭ്യമാക്കിയിട്ടുളളത്. ഇതിന് പുറമെ താമസാനുമതി രേഖയായ ഇഖാമയുടെ ഡിജിറ്റല്‍ പതിപ്പും തവക്കല്‍നാ ആപ്പില്‍ ലഭ്യമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
