
റിയാദ്: സൗദിയില്‍ 50 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യും. 12 വയസ്സിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ തീരുമാനിച്ചു. വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍, ജോലിക്കാര്‍, സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍, ട്രെയിനികള്‍ എന്നിവര്‍ക്കും വാക്‌സിന്‍ വിതരണണ ചെയ്യും. അടുത്ത അധ്യയന വര്‍ഷം വിദ്യാലയങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനാണ് ശ്രമം നടക്കുന്നത്.

അതിനിടെ, രാജ്യത്ത് 24 മണിക്കൂറിനിടെ 1,247 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 1429 പേര്‍ രോഗ മുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 15 പേര്‍ മരണത്തിന് കീഴടങ്ങി. അസീര്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലുളള 11773 പേരില്‍ 1350 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
