ഹായില്‍ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ഓണാഘോഷം

അഫ്‌സല്‍ കായംകുളം

ഹായില്‍: പൂക്കളങ്ങളും നിറപറയും നിലവിളക്കും ഊഞ്ഞാലും ഓണസദ്യയും തുടങ്ങി ആഘോഷങ്ങള്‍ മനംനിറച്ച ഓര്‍മ്മകളോടെ ഓണം ആഘോഷിച്ച് ഹായിലിലെ സൗദി ജര്‍മന്‍ ആശുപത്രിയിലെ മലയാളി കൂട്ടായ്മ. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലാത്ത നല്ല നാളുകളുടെ ഓര്‍മ്മകളെ ഉണര്‍ത്തിയാണ് പ്രവാസ ലോകത്തെ ഓണാഘോഷം.

പരിപാടിയില്‍ സോമകുമാര്‍ പുളിയത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവീണ്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ സുഹൈല്‍ അഹമ്മദ് സ്വാഗതം പറഞ്ഞു.
ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍ ചാന്‍സ് അബ്ദുല്‍ റഹ്മാന്‍, മാധ്യമ പ്രവര്‍ത്തകന്‍ അഫ്‌സല്‍ കായംകുളം എന്നിവര്‍ വിഷിഷ്ടാാതിഥികളായിയുന്നു.

മനുലാല്‍, ബിസ്മി, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അത്തപൂക്കളം ഒരുക്കി. കാലാ കായിക മത്സരങ്ങള്‍ക്ക് ബോസ് കെ. രാജന്‍, ജെയിംസ് തോമസ്, ടൈസണ്‍ടൈറ്റസ്, അഖില്‍ബാബു, റോണി, നിസാമുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മഞ്ജു മനുവേല്‍, സൂര്യ സുമംഗല, ജിറ്റി ജോണ്‍, ടിസിന്‍ തോമസ്, ബിസ്മി. സാറാമ്മ, മാളു മോഹന്‍. അനിഷ, സുഭാഷ് ഗോവിന്ദന്‍, അതുല്‍, അരുണ്‍ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. സുഹൈല്‍ അഹ്മദ് സ്വാഗതവും ബിജി വര്‍ഗ്ഗിസ് നന്ദിയും പറഞ്ഞു.

Leave a Reply