റിയാദ്: സഹജീവികളോടുള്ള സ്‌നേഹം ജീവിത ചര്യയാക്കുക. മുഹമ്മദ് അനസ് അമാനി പുഷ്പഗിരി റിയാദ് ഐ സി എഫ് ബത്ഹ സെക്റ്റര്‍ സംഘടിപ്പിച്ച ‘തിളക്കം’ 2023 പ്രവര്‍ത്തക ക്യാമ്പില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എസ് എസ് എഫ് സ്‌റ്റേറ്റ് സെക്രട്ടറി. എല്ലാവരെയും ഉള്‍കൊള്ളാനും അംഗീകരിക്കാനും സാധിക്കണം. ഇരകള്‍ക്കൊപ്പം നില്‍ക്കാനുള്ള മനസ്സ് കൈവരിക്കണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു.
ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജലീല്‍ ജൗഹരി അദ്ധ്യക്ഷത വഹിച്ചു. ുനീര്‍ കൊടുങ്ങല്ലൂര്‍ ഉല്‍ഘാടനം ചെയ്തു. ശുകൂര്‍ ചെട്ടിപ്പടി വിഷയം അവതരിഠിച്ചു. ശംസുദ്ധീന്‍ മുസ്ലാര്‍ അകലാട് സ്വാഗതവും അബ്ദുള്ള കുട്ടി പട്ടുവം നന്ദിയും പറഞ്ഞു. ഉമര്‍ പന്നിയൂര്‍, ഹസൈനാര്‍ ഹാറൂനി, അബ്ദു ലത്തീഫ് മിസ്ബാഹി, ജാഫര്‍ സാദിഖ് തങ്ങള്‍, ഷമീം പുന്നച്ചാല്‍, കുഞ്ഞി മുഹമ്മദ് ചെറിയമുണ്ടം എന്നിവര്‍ നേതൃത്വം നല്‍കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.