Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

മനോഹരൻ നെല്ലിക്കൽ കേളി കുടുംബസഹായo

റാന്നി: റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനും ന്യൂ സനയ്യഏരിയാ രക്ഷാധികാരി കൺവീനറുമായിരുന്ന മനോഹരൻ നെല്ലിക്കലിന്റെ കുടുംബസഹായ ഫണ്ട്, സി.പി.ഐ. എം സംസ്ഥാനക്കമ്മിറ്റി അംഗവും, മുൻ എം.എൽ.എ യുമായ രാജു ഏബ്രഹാം, ലക്ഷ്മി മനോഹരന് കൈമാറി.

രക്താതിസമ്മർദ്ദം കാരണം തലയിൽ രക്തസ്രാവം സംഭവിച്ചതിനെ തുടർന്നാണ് മനോഹരൻ നെല്ലിക്കൽ കഴിഞ്ഞ മെയ് മാസം മരണപ്പെട്ടത്. കേളിയിൽ അംഗമായിരിക്കെ മരണമടയുന്നവരുടെ കുടുംബത്തിന് നൽകി വരുന്ന സമാശ്വാസ നിധിയാണ്  കുടുംബ സഹായ ഫണ്ടുകൾ.

പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കേളി ന്യൂസനയ്യ ഏരിയ മുൻ രക്ഷാധികാരി അംഗം ജോർജ് വർഗ്ഗീസ് ആമുഖ പ്രസംഗം നടത്തി. കേളി ജോയിൻറ്  സെക്രട്ടറി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗം ഷിബുതോമസ് സ്വാഗതം പറഞ്ഞു. സി.പി.ഐ. എം റാന്നി ഏരിയാ സെക്രട്ടറി ശിവൻകുട്ടി, പഴവങ്ങാടി ലോക്കൽ സെക്രട്ടറി സുരേന്ദ്രൻ, പ്രവാസി സംഘം പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ജേക്കബ് മാത്യു, കേളിയുടെ മുഖ്യരക്ഷാധികാരി മുൻ കൺവീനർ കെ.ആർ.ഉണ്ണികൃഷ്ണൻ, കേളി രക്ഷാധികാരി കമ്മിറ്റി മുൻ അംഗം സതീഷ്കുമാർ എന്നിവർ മനോഹരൻ നെല്ലിക്കലിന്റെ കുടുംബാംഗങ്ങളടങ്ങുന്ന സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top