‘ബഹുസ്വരതയാണ് ഉറപ്പ്’ ഐസിഎഫ് പൗരസഭ

റിയാദ്: ജനാധിപത്യ ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ഇന്റര്‍നാഷണല്‍ തലത്തില്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഓള്‍ഡ്‌സനയ്യ സെക്ടര്‍ പൗര സഭ നടത്തി.

അയ്യപ്പനും വാവരും എന്നത് പോലെ മമ്പുറം തങ്ങളും കോന്തുണ്ണി നായരുമൊക്കെ മത സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിച്ചിരുന്ന പ്രവണത രാജ്യത്തു വളര്‍ന്നു വരണമെന്ന് മുഖ്യ പ്രഭാഷകന്‍ അബൂബക്കര്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. സെക്ടര്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ ലത്തീഫി അധ്യക്ഷത വഹിച്ചു. റിയാദ് സെന്‍ട്രല്‍ ഐ സി എഫ് സംഘടന കാര്യ സെക്രട്ടറി അസീസ് പാലൂര്‍ ഉത്ഘാടനം ചെയ്തു.

കെഎംസിസി വയനാട് മണ്ഡലം പ്രസിഡന്റ് നാസര്‍ വാകേരി, റിയാദ് തങ്ങള്‍ കൂട്ടായ്മ പ്രതിനിധി സയ്യിദ് ജാഫര്‍ തങ്ങള്‍, ആര്‍ എസ് സി റിയാദ് സിറ്റി സോണ്‍ വിസ്ഡം സെക്രട്ടറി ജംഷീര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്ടര്‍ സെക്രട്ടറി റിയാസ് മൈലാമ്പാടം സ്വാഗതവും സംഘടന സെക്രട്ടറി മുഹമ്മദ് കുട്ടി പൊന്മുണ്ടം ഉപസംഹാര പ്രഭാഷണവും നിര്‍വഹിച്ചു.

 

Leave a Reply