Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

ഇന്ത്യന്‍ യശസ്സ് ഉയര്‍ത്തിയ ചന്ദ്രയാന്‍ ദൗത്യം; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് റിയാദ് ടാക്കീസ്

റിയാദ്: ചന്ദ്രയാന്‍ ദൗത്യ വിജയവും ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് നേട്ടവും ആഘോഷിച്ച് സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ്. ഇന്ത്യക്ക് അഭിമാനത്തിന്റെ ചന്ദ്രഹാസം വിരിച്ച ചന്ദ്രയാന്‍-3ന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഐഎസ്ആര്‍ഒക്കും ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍അപായ ഇന്ത്യയുടെ പ്രഗ്യാനന്ദക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് കൊണ്ടാണ് ആഘോഷ രാവ് ഒരുക്കിയത്.

 

 

സാംസ്‌കാരിക പരിപാടിയില്‍ റിയാദ് ടാക്കീസ് വൈസ് പ്രസിഡണ്ട് നബീല്‍ ഷാ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം സലാം പെരുമ്പാവൂര്‍ ആമുഖ പ്രഭാഷണം നടത്തി. അല്‍ മദീന ഓപ്പറേഷന്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ സലാം ടി വി എസ്, സനു മാവേലിക്കര, ഫാറുഖ് കൂവല്‍, ബാസില്‍, ഷൈജു പച്ച, ഷമീര്‍ കല്ലിങ്കല്‍, ഫൈസി കൊച്ചു, ഷംനാസ് അയൂബ്, ഹരി, സുനില്‍ബാബു എടവണ്ണ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഷഫീഖ് പാറയില്‍ സ്വാഗതവും ഡൊമിനിക് സാവിയോ നന്ദിയും പറഞ്ഞു.

ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ചന്ദ്രയാന്‍-3 ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രഞ്ജരെ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിനഝിച്ചു. പ്രതിഭാ ശാലിയായ കൗമാരക്കാരന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ കണ്ടതെന്നും മികച്ച പ്രകടനം കാഴ്ചവെച്ച് ടൈബ്രേക്കറില്‍ കീഴടങ്ങിയ പ്രഗ്യാനന്ദ ഭാവിയുടെ വാഗ്ദാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

അനസ് വള്ളികുന്നം, നസിര്‍ അല്‍ഹൈര്‍, സാജിദ് നൂറനാട്, ഹരി കായംകുളം, എല്‍ദോ വയനാട്, ഷൈജു നിലമ്പൂര്‍, സോണി ജോസഫ്, ജംഷി, ജോണി തോമസ്, ഷഹനാസ് ,ഷാനവാസ്, സുല്‍ഫി കൊച്ചു, അന്‍വര്‍ യൂനുസ്, ഉമ്മര്‍ അലി അക്ബര്‍, സുദീപ്, സനൂപ് രയരോത്ത്, സരൂപ് ഉണ്ണി, ഹരീഷ്, ഷംനാദ് കുളത്തുപ്പുഴ, ഹാരിസ് ചോല, ജോര്‍ജ് തൃശൂര്‍, നാസര്‍ വലിയകത്ത്, ഫൈസല്‍, റിനീഷ് ഡൊമിനിക്, സജീവ് കെ വി, സനോജ് നിലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top