റിയാദ്: ഇരുപത്തി അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എ.ബി.സി കാര്‍ഗോ ‘സെന്‍ഡ് ആന്റ് െ്രെഡവ് സീസണ് ടു’ രണ്ടാം ഘട്ട നറുക്കെടുപ്പ് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം ബത്ഹ ഫറസ്ദഖ് സ്ട്രീറ്റിലെ ഏ.ബി.സി കാര്‍ഗോ കോര്‍പറേറ്റ് ഓഫീസില്‍ ആയിരകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് നറുക്കെടുപ്പ് നടന്നത്. എബിസി കാര്‍ഗോ ഡയറക്ടര്‍ സലിം പുതിയോട്ടില്‍, നിസാര്‍ പുതിയോട്ടില്‍, ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി ഹംദാന്‍ അലി ബേദനി, അബ്ദുല്ല അല്‍ ഖഹ്താനി, ബഷീര്‍ പാരഗണ്‍ തുടങ്ങി പ്രമുഖര്‍ സന്നിഹിതരായിരുന്നു.
മൂന്ന് ടൊയോട്ട കൊറോള കാറുകളും 500 സ്വര്‍ണനാണയങ്ങളും ആയിരത്തിലധികം മറ്റു സമ്മാനങ്ങളുമാണ് സെന്‍ഡ് ന്‍ െ്രെഡവ് വിജയികള്‍ക്ക് ഉപഹാരമായി സമ്മാനിച്ചത്,
നറുക്കെടുപ്പില്‍ ബത്ഹ യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡ്രൈവര്‍ മലപ്പുറം മുഹമ്മദ് അലി മൂന്നാമത്തെ കൊറോള കാറിന് അര്‍ഹനായി. രണ്ടാം സമ്മാനം 250 സ്വര്‍ണ്ണനാണയങ്ങളും മറ്റ് സമ്മാനങ്ങളും നിരവധി ഭാഗ്യശാലികള്‍ക്ക് ലഭിച്ചു. മാനവികമായ ആഘോഷങ്ങളില്‍ എബിസി കാര്‍ഗോക്കു അതിയായ സന്തോഷമുണ്ട്. പങ്കെടുത്തവരെ നന്ദി അറിയിക്കുകയാണെന്നും എബിസി കാര്‍ഗോ ചെയര്‍മാന്‍ ഡോ. ഷെരീഫ് അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ജനപങ്കാളിത്തമുള്ള ഇത്തരം പരിപാടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
