Sauditimesonline

yara 2
യാര സ്‌കൂളിന് ക്വാളിറ്റി കൗണ്‍സില്‍ അംഗീകാരം; പുതിയ അധ്യായന വര്‍ഷത്തിലേയ്ക്ക് പ്രവേശനം ആരംഭിച്ചു

സലാഹുദ്ദീന്‍ കടന്നമണ്ണ അനുസ്മരണം

റിയാദ്: നാട്ടില്‍ നിര്യാതനായ തനിമ റിയാദ് മുന്‍ പ്രസിഡന്റ് സലാഹുദ്ദീന്‍ കടന്നമണ്ണയുടെ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥനയും നടത്തി. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ തനിമ സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് താജുദ്ദീന്‍ ഓമശ്ശേരി പരിപാടികള്‍ക്കു നേതൃത്വം നല്‍കി. സൗമ്യതയുടെയും ലാളിത്യത്തിന്റെയും പര്യായമായ സലാഹുദ്ദീന്‍ ആസൂത്രണ മികവും നേതൃപാടവവും ഒത്തിണങ്ങിയ നേതാവായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു.

നെറ്റിയില്‍ വിയര്‍പ്പുകണങ്ങളോടെ ദൈവത്തെ കണ്ടുമുട്ടുമെന്ന പ്രവാചക വചനത്തെ ഓര്‍മിപ്പിക്കുന്ന പരിശ്രമശാലിയും സാത്വികനുമായിരുന്നുവെന്ന് അദ്ദേഹം. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ആഗാധമായ അറിവുള്ള പണ്ഡിതനെയാണ് നഷ്ടപ്പെട്ടതെന്ന് തനിമ നോര്‍ത്ത് സോണല്‍ പ്രസിഡന്റ് സിദ്ദിഖ് ബിന്‍ ജമാല്‍ പറഞ്ഞു. മികച്ച അധ്യാപകനും നേതാവുമായിരുന്നു അദ്ദേഹമെന്ന് സൗത്ത് സോണല്‍ പ്രസിഡന്റ് തൗഫീഖുറഹ്മാന്‍ അനുസ്മരിച്ചു. സങ്കീര്‍ണമായ വിഷയങ്ങള്‍ നിര്‍ധാരണം ചെയ്യുന്നതിനും സംശയ നിവാരണത്തിനും അവലംബിക്കുവാന്‍ പറ്റിയ അറിവുകളുടെ ഉടമയായിരുന്നു പരേതനെന്ന് റഹ്മത്ത് തിരുത്തിയാട് പറഞ്ഞു.

സമര്‍പ്പണവും സാധാരണ ജനങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിത്വമായിരുന്നുവെന്ന് സലീം മാഹി ഓര്‍മിച്ചു. ഉണ്ണീന്‍ കുട്ടി, മുജീബുറഹ്മാന്‍ കക്കോടി, അഷ്‌റഫ് കൊടിഞ്ഞി, അബ്ദുറഹ്മാന്‍ ഒലയാന്‍, നാസിറുദ്ദീന്‍, ഹുസൈന്‍ എടപ്പാള്‍, ജമീല്‍ മുസ്തഫ, അഷ്‌റഫ് പൂളമണ്ണ എന്നിവര്‍ സംസാരിച്ചു. നാട്ടുകാരും സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും തനിമ പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു. തൗഫീഖുറഹ്മാന്‍ ഖിറാഅത്തും അബ്ദുല്ലത്തീഫ് ഓമശ്ശേരി സമാപന പ്രഭാഷണവും നടത്തി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top