Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

മതേതര കേരളത്തെ തകര്‍ക്കുന്ന പ്രസ്താവനകള്‍ തിരിച്ചറിയണം: ഇസ്ലാഹി സെന്റര്‍

റിയാദ്: സാമുദായിക സംഘടനകള്‍ സമുദായങ്ങളുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സമൂഹത്തിന്റെ കൂട്ടായ്മയും പരസ്പര വിശ്വാസവും കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് സഊദി ഇസ്ലാഹി സെന്റര്‍ റിയാദ് ഘടകം ജനറല്‍ ബോഡി യോഗം അംഗീകരിച്ച പ്രമേയം ആഹ്വാനം ചെയ്തു. നവോത്ഥാന ചരിത്രം പേറുന്ന പ്രസ്ഥാനങ്ങളുടെ പേരില്‍ കേരളത്തിന്റെ ഉന്നത മതേതര പാരമ്പര്യത്തിന് ദോഷകരമായി ബാധിക്കുന്ന വര്‍ഗീയ പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നവരെ മലയാളികള്‍ തിരിച്ചറിയണം. അധികാര രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ സാധൂകരിക്കുന്നതിന്, ഇത്തരം കള്ളനാണയങ്ങളെ വെള്ളപൂശുന്ന രാഷ്ട്രീയ കക്ഷികളെ മതേതര കേരളം ചെറുത്തു തോല്‍പ്പിക്കണമെന്നും ഇസ്ലാഹി സെന്റര്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെയും തെരെഞ്ഞെടുത്തു. അബ്ദുല്‍ ഹമീദ് മടവൂര്‍ (അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍), സിറാജ് തയ്യില്‍ (പ്രസിഡന്റ്), ഷാജഹാന്‍ ചളവറ (ജനറല്‍ സെക്രട്ടറി), അഫ്‌സല്‍ എടത്തനാട്ടുകര (ട്രഷറര്‍), എന്നിവരാണ് ഭാരവാഹികള്‍. വൈസ് പ്രസിഡന്റുമാരായി ഫസല്‍ റഹീം, അബ്ദുല്‍ ഹക്കീം, അബ്ദുല്‍ ജബ്ബാര്‍ മേലേവീട്ടില്‍, റാഷിദ് യൂസുഫ്, സാജിദ് ഒതായി തുടങ്ങിയവരെയും സെക്രട്ടറിമാരായി ഇഖ്ബാല്‍ കൊടക്കാട്, ഹബീബ് പുത്തലത്ത്, നൗഫല്‍ അരുക്കാറ്റില്‍, യൂനുസ് നിലമ്പൂര്‍, ഫവാസ് ഇബ്രാഹിം എന്നിവരെയും തെരഞ്ഞെടുത്തു.

ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം നാഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി സലീം കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ ചളവറ അധ്യക്ഷത വഹിച്ചു. സെന്ററിന് കീഴിലുള്ള വിവിധ യൂണിറ്റുകളുടെയും പോഷക ഘടകങ്ങളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു.

ഇക്ബാല്‍ കൊടക്കാട് (സെന്റര്‍ കമ്മറ്റി). നവാസ് (ബത്ഹ യൂണിറ്റ്), നാസര്‍ കൊപ്പം (സനാഇയ്യ യൂണിറ്റ്), ഹബീബ് റഹ്മാന്‍ (അസീസിയ യൂണിറ്റ്), നൗഫല്‍ (മലാസ് യൂണിറ്റ്) എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളുടെ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ അഫ്‌സല്‍ (സെന്റര്‍ കമ്മറ്റി), നാസര്‍ കൊപ്പം (ദഅവ), യൂനുസ് (ഡ്രോപ്‌സ്), ഷമീല്‍ (സകാത്ത്), ഷാജഹാന്‍ (മദ്രസ) എന്നിവര്‍ അവതരിപ്പിച്ചു.

ഷമീം വെള്ളാടത്ത് (ഫോക്കസ്), സിറാജുദ്ദീന്‍ തയ്യില്‍ (എംജിഎം), ഫവാസ് (ടീന്‍ ആന്‍ഡ് ടാലന്റ്) എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചകളില്‍ ഷാജഹാന്‍, ഇക്ബാല്‍ എന്നിവര്‍ മറുപടി നല്‍കി. അബ്ദുല്‍ ഹക്കീം, റാഷിദ് യൂസഫ്, അബ്ദുസ്സലാം തൊടികപ്പുലം എന്നിവരടങ്ങിയ ഇലക്ഷന്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. നൗഫല്‍ പാണക്കാട് സ്വാഗതവും ട്രഷറര്‍ അഫ്‌സല്‍ നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top