Sauditimesonline

kpcc
ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

നേതൃത്വം അനുമതി നല്‍കി; കെഎംസിസി നേതാക്കള്‍ ലോക കേരള സഭയില്‍ പങ്കെടുക്കും

റിയാദ്: സൗദിയില്‍ നിന്ന് കെഎംസിസി നേതാക്കളെ ലോക കേരള സഭയിലേക്ക് തെരഞ്ഞെടുത്തു. നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടി (ജിദ്ദ), വര്‍ക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് (റിയാദ്), ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള (ദമാം), ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ ( മക്ക) എന്നിവരെയാണ് ലോകകേരള സഭയിലേക്ക് തെരഞ്ഞെടുത്തത്. മൂന്നാമത് ലോക കേരള സഭ ജൂണ്‍ 16,17, 18 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. പ്രവാസികള്‍ നേരിടുന്ന വിഷയങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ശക്തമായ ഇടപെടലുകള്‍ നടത്തും.

പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ലോക കേരള സഭ പ്രവാസികള്‍ക്ക് ഗുണകരമാകണം. അതുകൊണ്ടുതന്നെ ക്രിയാത്മകവുമായ നീക്കങ്ങളുമായി സഹകരിക്കാനുമുള്ള പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ചാണ് കെഎംസിസി അംഗങ്ങള്‍ ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.

കോവിഡിന് ശേഷം സൗദിയിലെ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളും അവതരിപ്പിക്കുമെന്ന് കെഎംസിസി നേതാക്കള്‍ പറഞ്ഞു. പുതിയ മാറ്റങ്ങളിലേക്ക് കടക്കുന്ന സൗദിയുടെ അവസരങ്ങള്‍ മലയാളികള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ നിര്‍ദേശങ്ങളായി സഭയില്‍ സമര്‍പ്പിക്കും. പ്രവാസി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപനങ്ങളിലൊതുങ്ങരുത്. ഓരോ പ്രവാസിക്കും അത് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഇതിനായി ഗള്‍ഫ് നാടുകളിലെ മുഴുവന്‍ സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തി പദ്ധതികളാവിഷ്‌കരിക്കണം.

നോര്‍ക്കയുടെ സേവനങ്ങള്‍ താഴെത്തട്ടിലുള്ള പ്രവാസികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കണം. വധശിക്ഷ ലഭിച്ച് റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് സര്‍ക്കാരിന്റെയും ലോക കേരള സഭ യുടെയും നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലിയുടെയും സഹായം തേടുമെന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്ന അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top