റിയാദ്: അദ്‌വാ അല്‍ ശുജ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് https://alshuga.com/ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സെക്യൂരിറ്റി ഡിവൈസുകള്‍, നെറ്റ്‌വര്‍ക്കിംഗ് ഉത്പ്പന്നങ്ങള്‍ എന്നിവയുടെ സൗദിയിലെ പ്രമുഖ വിതരണക്കാരാണ് അദ്‌വാ അല്‍ ശുജ. റിയാദില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് വെബ് സൈറ്റ് പ്രകാശനം നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷിബു മാത്യുവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.
അന്താരാഷ്ട്ര ഗുണനിലവാരമുളള വിവിധ ബ്രാന്റ് ഉത്പ്പന്നങ്ങളുടെ സൗദിയിലെ വിതരണക്കാരാണ് അദ്‌വ അല്‍ ശുജ. രണ്ടു പതിറ്റാണ്ടിലേറെയായി ഐടി, സെക്യൂരിറ്റി, ഡിജിറ്റല്‍, നെറ്റ്‌വര്‍ക്കിംഗ് ഉത്പ്പന്നങ്ങള്‍ രാജ്യത്തെ വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ വിതരണം ചെയ്യുന്നുണ്ട്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് നിലവില്‍ വന്നതോടെ 2800റിലധികം ഉത്പ്പന്നങ്ങള്‍ വെബ്‌സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ ശാഖകളുളള അദ്‌വ അല്‍ ശുജ സൗദിയിലെ എല്ലാ പ്രവിശ്യകളിലും 24 മണിക്കൂറിനകം ഡോര്‍ ഡെലിവറി നടത്തും. ഇതിനായി പ്രമുഖ കൊറിയര്‍, ലോജിസ്റ്റിക് കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഓരോ ഓര്‍ഡറിനും 23 റിയാല്‍ മാത്രമാണ് ഡെലിവറി ചാര്‍ജ് ആയി ഈടാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ബ്രാഞ്ചുകളില്‍ നിന്ന് ഉത്പ്പന്നങ്ങള്‍ കളക്ട് ചെയ്യാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിന് ഡെലിവറി ചാര്‍ജ് ഈടാക്കില്ല.
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിന്റെ പ്രമോഷന്റെ ഭാഗമായി ഓരോ ആഴ്ചയിലും നിശ്ചിത സമയം 70 ശതമാനം വരെ തെരഞ്ഞെടുത്ത ഉത്പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷിബു മാത്യു പറഞ്ഞു. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കുന്നവര്‍ക്കാണ് ആനുകൂല്യം. ജൂണ്‍ 14ന് രാത്രി 12 വരെ രണ്ട് കാമറകളും ഡിവിആര്‍ കിറ്റും 99 റിയാലിന് ലഭ്യമാണ്.
സെക്യൂരിറ്റി ഡിവൈസ് ബ്രാന്‍ഡ് സെഡ്‌കെ ടെകോ, ദഹുവ എന്നിവയുടെ ഉത്പ്പന്നങ്ങള്‍, നെറ്റ്‌വര്‍ക്ക് ഡിവൈസുകളുടെ ബ്രാന്റായ ഡി-ലിങ്ക് ഉത്പ്പന്നങ്ങള്‍ എന്നിവ വിപണിയിലെ ഏറ്റവും മികച്ച വിലയില്‍ മഹവൌഴമ.രീാ സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് വാങ്ങുവാന്‍ കഴിയും. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനവും ഉപഭോക്താക്കള്‍ക്ക് വേഗം കൈകാര്യം ചെയ്യാനും കഴിയുന്ന വിധമാണ് ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ രൂപകല്പന ചെയ്തിട്ടുളളത്. ഓണ്‍ലൈനില്‍ വാങ്ങുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ടെക്‌നിക്കല്‍ സപ്പോര്‍ട്ടും രണ്ട് വര്‍ഷം വാറന്റിയും (warretny-bpw) ലഭ്യമാണ്.
പരിപാടിയില്‍ എക്‌സിക്യൂട്ടീവ് മാനേജര്‍ ബാബു ഷാനവാസ്, സെഡ്‌കെ ടെകോ മാനേജര്‍ ഹൈലാസ്, ഡി-ലിങ്ക് മാനേജര്‍ തയ്യിബ്, ഷംനാദ് കരുനാഗപ്പളളി, സജിന്‍ നിഷാന്‍, ഷുക്കൂര്‍ ആലുവ, അലക്‌സ് എന്നിവര്‍ പങ്കെടുത്തു.
സോഫ്ട്‌വെയര്‍, ഡിജിറ്റല്‍ സെക്യൂരി സിസ്റ്റം, പൊയിന്റ് ഓഫ് സെയില്‍ മെഷീന്‍ തുടങ്ങിയ മേഖലയില്‍ ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും പ്രമുഖരായ ലാനാ ടെക്‌നോളജീസിന്റെ സഹോദര സ്ഥാപനമാണ് സൗദിയിലെ അദ്‌വ അല്‍ ഷുജ.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.