റിയാദ്: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമിറ്റിയുടെ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതി ‘വെളിച്ചം’ നാലാം ഘട്ടം ഉദ്ഘാടനവും സിലിബസ് പ്രഖ്യാപനവും റിയാദില്‍ നടന്നു. സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭാ അംഗവുമായ ഇബ്രാഹിം സുബ്ഹാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ (ഒഐസിസി), നൗഫല്‍ പാലക്കാടന്‍ (മീഡിയ ഫോറം), ഷാഹിദ് മാസ്റ്റര്‍ (കെ എം സിസി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ മുനീര്‍ ഹാദി മുഖ്യപ്രഭാഷണം നടത്തി. വെളിച്ചം നാലാം ഘട്ടം സിലിബസ് പുസ്തക പ്രകാശനം സൗദി ഇന്ത്യന്‍ ഇസ്ലാഹി നാഷണല്‍ കമിറ്റി വൈസ് പ്രസിഡന്റ് അസ്‌കര്‍ ഒതായി നിര്‍വഹിച്ചു. വെളിച്ചം നാലാം ഘട്ട ഷെഡ്യുള്‍ അബ്ദുല്‍ ഹമീദ് മടവൂറും വിശദീകരണം വെളിച്ചം സൗദി ഓണ്‍ലൈന്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഹാരിസ് കടലുണ്ടി ജുബൈലും നിര്‍വ്വഹിച്ചു.
2022 ജൂണ്‍ 17 മുതല്‍ ഡിസംബര്‍ 31 വരെയാണ് നാലാം ഘട്ട പഠന കാലം. പരിശുദ്ധ ഖുര്‍ആനിലെ ജുസ്അ് 19 ഇല്‍ നിന്നുള്ള സൂറതുല്‍ ഫുര്‍ഖാന്‍, സൂറതു ശുഅറാഅ്, എന്നീ അധ്യായങ്ങളുടെ അര്‍ത്ഥവും ആശയവുമാണ് പാഠഭാഗം. മലയാള ഭാഷയില്‍ പ്രസിദ്ധമായ ‘മര്‍ഹൂം മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള്.
പഠനത്തിന്റെ ഭാഗമായി 15 ദിവസം കാലാവധിയുള്ള 12 ക്യാമ്പയിനുകളും 2 റിവിഷന്‍ ക്യാമ്പയിനും ഗ്രാന്‍ഡ് ഫിനാലെയും ഉള്‍പ്പെടും. ഓരോ ക്യാമ്പയിനിലും നടക്കുന്ന വെളിച്ചം സൗദി ഓണ്‍ലൈന്‍ പരീക്ഷകളില്‍ ‘വെളിച്ചം സൗദി ഓണ്‍ലൈന്‍ ആന്‍ഡ്രോയിഡ് ആപ്പ്‌ളിക്കേഷന്‍’ അല്ലെങ്കില്‍ ‘വെളിച്ചം ഓണ്‍ലൈന്‍ വെബ്‌സൈറ്റ്’ വഴിയായിരിക്കും പഠിതാക്കള്‍ പങ്കെടുക്കേണ്ടത്. ഓരോ ക്യമ്പായിനിലേയും പിഡിഎഫ് പാഠഭാഗവും ആയത്തുകളുടെ വിശദീകരണങ്ങളും വെളിച്ചം ഓണ്‍ലൈന്‍ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴിയും വെളിച്ചം സൗദി ഓണ്‍ലൈന്‍ വെബ്‌സൈറ്റ്, ഫേസ്ബുക്, യൂട്യൂബ് പേജുകള്‍ വഴി പ്രസിദ്ധീകരിക്കും. കാമ്പയിനുകളിലും ഗ്രാന്‍ഡ് ഫിനാലെയിലും വിജയികള്‍ക്ക് ഉപഹാരം സമ്മാനിക്കും. പഠന പദ്ധതിയില്‍ വേേു:െ//്‌ലഹശരവമാമൌറശീിഹശില.രീാ/ വെബ്‌സൈറ്റ് വഴി അംഗമാകാമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
വെളിച്ചം റമദാന്‍ 2022 റിയാദ് ഏരിയ വിജയികള്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സിറജ് തയ്യില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷാജഹാന്‍ ചളവറ സ്വാഗതവും ട്രഷറര്‍ ഷഫീഖ് കൂട്ടാളി നന്ദിയും പറഞ്ഞു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ് പ്രബോധകന്‍ സഹ്ല്‍ ഹാദി സമാപന പ്രസംഗം നിര്‍വഹിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.