ദമാം: മുഹമ്മദ് നജാത്തി രചിച്ച ‘അരിപ്പമല’യുടെ സൗദിതല പ്രകാശനം ഹോളിഡൈസ് ഓഡിറ്റോറിയത്തില്‍ നടന്നു. ദമാം ക്രിമിനല്‍ കോടതി ഉദ്യോഗസ്ഥന്‍ അവദ് അലി അല്‍ഖഹ്താനി ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് മടത്തിലിന് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. പ്രവാസി സമൂഹത്തിന് ഗ്യഹാതുര സ്മരണകള്‍ സമ്മാനിക്കുന്ന രചനയാണ് അരിപ്പമാലയെന്ന് അബ്ദുറസാഖ് മടത്തില്‍ അഭിപ്രായപ്പെട്ടു. രചനയിലെ ഏറനാടന്‍ ശൈലി അല്‍ഭുതപ്പെടുത്തുന്നവയാണ്. വായനക്കാരന്റെ മനസ്സിനെ ബാല്യകാല സ്മരണകളിലേക്കു കൊണ്ടുപോകുന്ന രചന പ്രവാസത്തിലെ വായനാലോകത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് പുസ്തകം പരിചയപ്പെടുത്തിയ സാജിദ് ആറാട്ടുപുഴ പറഞ്ഞു.
സി അബ്ദുള്‍ ഹമീദ് അധ്യക്ഷത വഹിച്ചു. മമ്മു മാസ്റ്റര്‍, ഡോ. ഒമര്‍ റിസ്‌വി, ആലിക്കുട്ടി ഒളവട്ടൂര്‍, ഷാജി മതിലകം, റഫീഖ് കൂട്ടിലങ്ങാടി, രശ്മി മോഹന്‍, സുനില്‍ മുഹമ്മദ്, അഷ്‌റഫ് ആളത്ത്, സിന്ധു ബിനു, സോഫിയ ഷാജഹാന്‍, മുഹ്‌സിന്‍ നെസ്‌റ്റോ, ഖദീജ ഹബീബ്, ശിഹാബ് കൊയിലാണ്ടി, അമീര്‍ അലി കൊയിലാണ്ടി, ഷിജില ഹമീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നാസ് വക്കം, ബിജു കല്ലുമല, ആല്‍ബിന്‍ ജോസഫ്, അബ്ദുള്ള സലീം, ജേക്കബ് ഉതുപ്പ്, മുസ്തഫ തലശ്ശേരി, ഹമീദ് വടകര, നാസര്‍ അണ്ടോണ, ഷബ്‌ന നജീബ്, ഹമീദ് മറക്കാശ്ശേരി എന്നിവര്‍ സന്നിഹിതരായിരുന്നു,
ദമ്മാം പൗരാവലിക്ക് വേണ്ടി അഞ്ച് പതിറ്റാണ്ടായി ദമാമിലെ പ്രവാസി പ്രമുഖന്‍ ഹസ്സന്‍ കോയ തെക്കേപ്പുറം നജാത്തിയെ പൊന്നാട അണിയിച്ചു. പൗരാവലിയുടെ ആദരം ഇറാം ഗ്രൂപ്പ് സി ഇ ഒ അബ്ദു റസാഖ് മടത്തില്‍ നജാത്തിക്ക് സമ്മാനിച്ചു. മരുപ്പറമ്പിലെ അടച്ചിട്ട മുറികള്‍ ഉറങ്ങാനും ഉല്ലസിക്കാനും വേണ്ടി മാത്രം ഉപയോഗപ്പെടുത്താതെ വായിക്കാനും രചിക്കാനും കൂടി പ്രവാസി സമൂഹം ഉപയോഗപ്പെടുത്തണമെന്ന് നജാത്തി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നാശ്‌വ മുജീബ് ഖിറാഅത്ത് നടത്തി. അസ്‌ലം ഫറോക്, അമൃത, ശ്രീലാല്‍ എന്നിവര്‍ അവതാരകയായിരുന്നു. നജീബ് അരഞ്ഞിക്കല്‍ സ്വാഗതവും മുജീബ് കളത്തില്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.