റിയാദ്: പൊട്ടിച്ചിതറിയ കുപ്പിച്ചില്ലുകള്‍ക്ക് മുകളിലൂടെ അനായാസം നടന്ന് നീങ്ങിയത് ശ്വാസം അടക്കിപ്പിടിച്ചാണ് കാണികള്‍ നോക്കി നിന്നത്. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പളളി, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മൈമൂനാ അബ്ബാസ് എന്നിവരാണ് കുപ്പിച്ചില്ലുകള്‍ക്ക് മുകളിലൂടെ നടന്നത്. മൈന്‍ഡ് പവര്‍ ട്രൈനിംഗ് ആന്റ് ഇമോഷണല്‍ ഫ്രീഡം ടെക്‌നിക്ക് വഴി നേടിയ ആത്മവിശ്വാസമാണ് ഇവരെ കരുത്തരാക്കിയത്.
മനുഷ്യ മനസ്സിന്റെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള നൂതന മാര്‍ഗമാണ് ഇമോഷനല്‍ ഫ്രീഡം ടെക്‌നിക് (ഇഎഫ്ടി). മനുഷ്യ ജീവിതത്തില്‍ ഇതിന്റെ പ്രാധാന്യം ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഇഎഫ്ടി ആന്റ മൈന്‍ഡ് പവര്‍ ട്രെയിനറും ഹിപ്‌നോട്ടിക്ക് കൗണ്‍സിലറുമായ ജലീല്‍ എമറാള്‍ഡിന്റെ പരിശീലന പരിപാടിയാണ് കാണികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ചത്.
മനഃസമാധാനമാണ് ജീവിത നേട്ടങ്ങള്‍ക്ക് ആധാരം. മനസ്സിനെ നിയന്ത്രിക്കാന്‍ പരിശീലിക്കണം. നെഗറ്റിവ് ചിന്തകള്‍ മനസില്‍ നിന്നു മാറ്റുമ്പോഴാണ് നല്ല വികാരങ്ങളും മികച്ച വാക്കുകളും സത്പ്രവര്‍ത്തികളും രൂപപ്പെടുന്നതെന്ന് ജലീല്‍ എമറാള്‍ഡ് പറഞ്ഞു. ഇതിന്റെ പ്രചാരണം ജിസിസി രാജ്യങ്ങളില്‍ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് റിയാദില്‍ പരിശീലനം ഒരുക്കിയത്. മനസ്സില്‍ കടന്ന് കൂടുന്ന നിഷേധാത്മക വികാരങ്ങളെയും മാനസിക വേദനകളുടെയും തീവ്രത കുറക്കണം. ഇതുവഴി ശാരീരിക, മാനസിക, സാമ്പത്തിക മേഖലലകളിള്‍ കൂടുതല്‍ മികവ് നേടാന്‍ കഴിയും. മാത്രമല്ല ജീവിത ലക്ഷ്യം നേടുന്നതിന് ഉപബോധമനസ്സിനെ പോസിറ്റിവായി പ്രോഗ്രാം ചെയ്യണം. ഈ പ്രക്രിയയാണ് മൈന്‍ഡ് പവര്‍ വിത്ത് ഇമോഷനല്‍ ഫ്രീഡം ടെക്‌നിക് എന്നും അദ്ദേഹം പറഞ്ഞു.
പരിപാടി ഷംനാദ് കരുനാഗപ്പളളി ഉദ്ഘാടനം ചെയ്തു. ജംഷീര്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ വിഴിഞ്ഞം, ഇബ്രാഹിം സുബ്ഹാന്‍, മൈമൂന ടീച്ചര്‍, സലീം ആര്‍ത്തിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ബഷീര്‍ സാപ്ട്‌കോ സ്വാഗതം പറഞ്ഞു. മൈന്‍ഡ് പവര്‍ ട്രൈനിംഗ കൂടുതല്‍ അറിയുന്നതിന് 0538491051, 0530379881എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.