Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

സാഹോദര്യത്തിന്റെ വിരുന്നൊരുക്കി സൗദി മലയാളി സമാജം

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം ഒരുക്കി. റോസ് ഗാര്‍ഡന്‍ റെസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും വളര്‍ത്തുന്നതില്‍ ഇഫ്താര്‍ സംഗമങ്ങളുടെ പ്രാധാന്യം ചെറുതല്ലെന്ന് സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയും ദേശീയ അധ്യക്ഷന്‍ മാലിക് മഖ്ബൂലും പറഞ്ഞു.

പി.എ.എം ഹാരിസ്, കെ.എം ബഷീര്‍, പ്രദീപ് പൂത്തട്ട, സി അബ്ദുല്‍ ഹമീദ്, ഇ.കെ സലിം, രഞ്ജിത്ത് വടകര, നൗഫല്‍ പാലക്കോടത്ത്, അബ്ദുല്‍ ഖാദര്‍ വാണിയമ്പലം, ഷാജി മതിലകം, മുരളി ഊട്ടുകളം, ഡോ. ടെസ്സി റോണി, സോഫിയാ ഷാജഹാന്‍, റഹ്മാന്‍ കാരയാട്, അബ്ദുല്‍ മജീദ്‌കൊടുവള്ളി, പി.ടി അലവി, സൈനു കുമളി, നൗഷാദ് ഇരിക്കൂര്‍, സുബൈര്‍ ഉദിനൂര്‍, പ്രവീണ്‍ വല്ലത്ത്, ബിജു പൂതക്കുളം, മഞ്ജു മണിക്കുട്ടന്‍, അഷ്‌റഫ് നൈതല്ലൂര്‍, ഡോ. അജി വര്‍ഗീസ്, ഷബ്‌ന നജീബ്, അഷ്‌റഫ് ആലുവ, നജീം ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, ആസിഫ് താനൂര്‍, മുരളീധരന്‍, ഫബിനാ നജ്മുസ്മാന്‍, ലീനാ ഉണ്ണികൃഷ്ണന്‍, ഹുസൈന്‍ ചമ്പോളില്‍, നജ്മുസമാന്‍, മുഷാല്‍ തഞ്ചേരി, റഹൂഫ് ചാവക്കാട്, നസീര്‍ പുന്നപ്ര, വിനോദ് കുഞ്ഞ്, ഷാജു അഞ്ചേരി, ഹമീദ് കണിച്ചാട്ടില്‍, സഹീര്‍ മജ്ദാല്‍, ഉണ്ണികൃഷ്ണന്‍, ഹുസ്‌നാ ആസിഫ്, നിഖില്‍, സരളാ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഡോ. സിന്ധു ബിനു സ്വാഗതവും ഓര്‍ഗ. സെക്രട്ടറി ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top