Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

അമേരിക്കയുടെ ‘ബോര്‍ഡ് ഓഫ് പീസ്’ സ്വാഗതം ചെയ്തു സൗദി

റിയാദ്: ഗസ്സ സമാധാനത്തിനുള്ള രണ്ടാം ഘട്ട പദ്ധതി സൗദി മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. ഗസ്സ ഭരണത്തിന് ഫലസ്തീന്‍ കമ്മിറ്റി രൂപീകരിക്കുന്നതിനെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ (സമാധാന സമിതി) എന്നിവയ്ക്കും മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.

ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പിലാക്കണം. മാനുഷിക സഹായങ്ങള്‍ എത്തിക്കുകയും വേണം. ഫലസ്തീന്‍ അതോറിറ്റി ഗസ്സയില്‍ ഭരണം പുനരാരംഭിക്കണം. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. യുഎന്‍ പ്രമേയങ്ങള്‍ക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുക എന്നതാണ് ശാശ്വത പരിഹാരമെന്നും സൗദി അറേബ്യ ആവര്‍ത്തിച്ചു വ്യക്തമാക്കി.

യമന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50.7 കോടി ഡോളറിന്റെ പദ്ധതികള്‍ക്ക് സൗദി തുടക്കം കുറിച്ചു. 2025ലെ കണക്കുകള്‍ പ്രകാരം യമനിലേക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാമതും ആഗോളതലത്തില്‍ രണ്ടാമതുമാണ് സൗദി അറേബ്യ.

സൗദി വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്തെ എണ്ണ ഇതര മേഖലകള്‍ വന്‍ കുതിപ്പിലാണെന്ന് മന്ത്രിസഭ വിലയിരുത്തി. സാമ്പത്തിക വളര്‍ച്ചയും നയതന്ത്ര കരാറുകളും വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ മേഖലകളില്‍ 5 മുതല്‍ 10 ശതമാനം വരെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. പാകിസ്ഥാന്‍, ഇറാഖ്, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ഒപ്പിട്ട വിവിധ ധാരണാപത്രങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top