Sauditimesonline

MWL MUSLIM WORLD LEAGUE
ഇറാന്‍ കടന്നുകയറ്റം ലോക മുസ്ലിം പണ്ഡിതര്‍ അപലപിച്ചു

Saudi News

gulf, saudi

ഇറാന്‍ കടന്നുകയറ്റം ലോക മുസ്ലിം പണ്ഡിതര്‍ അപലപിച്ചു

മക്ക: ഗള്‍ഫ്-അറബ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന കടന്നുകയറ്റവും ആക്രമണങ്ങളും ഇസ്‌ലാമിക ലോകത്തെ പണ്ഡിതരും ഗ്രാന്‍ഡ് മുഫ്തിമാരും അപലപിച്ചു. ജനവാസ മേഖലകളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പണ്ഡിതസഭ വ്യക്തമാക്കിയതായി മുസ്‌ലിം വേള്‍ഡ് ലീഗ് അറിയിച്ചു. വിശുദ്ധ കഅബയും പ്രവാചക മസ്ജിദും സ്ഥിതി ചെയ്യുന്ന സഊദി അറേബ്യക്കെതിരായ കടന്നുകയറ്റം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും പ്രകോപനങ്ങളെ പ്രതിരോധിക്കുന്നതിനും സഊദിക്ക് പൂര്‍ണ്ണ അവകാശമുണ്ട്. മുസ്ലിം വേള്‍ഡ് ലീഗിന് ലഭിച്ച വിവിധ സന്ദേശങ്ങളില്‍ ഇറാന്റെ […]

gulf, saudi

വേഗമേറിയ ഷോപ്പിംഗ്, വലിയ ലാഭം; ലുലു-2.0 ഇനി വിരല്‍ത്തുമ്പില്‍

റിയാദ്: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ ലളിതവും വേഗത്തിലുമാക്കി ലുലു-2.0. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ ലുലു ഷോപ്പിംഗ് ആപ്പും വെബ്‌സൈറ്റും പുതിയ ഷോപ്പിംഗ് അനുഭവം ഒരുക്കുകയാണ്. മുന്‍പുള്ളതിനേക്കാള്‍ ഇരട്ടി വേഗത ഉറപ്പാക്കുന്നതാണ് ലുലു 2.0യുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൗകര്യങ്ങള്‍. റിയാദ്, ദമ്മാം, ജിദ്ദ അടക്കം സൗദിയിലെവിടെയും ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വളരെ വേംഗം ഓര്‍ഡര്‍ ചെയ്യാനും, മിനിറ്റുകള്‍ക്കുള്ളില്‍ സാധനങ്ങള്‍ ലഭ്യമാക്കാനും കഴിയും. കൂപ്പണില്‍ കിടിലന്‍ ഓഫറുകള്‍ലുലു-2.0 മോഡിലേക്കുള്ള ചുവടുവെയ്പിനൊപ്പം കൂപ്പണ്‍ കോഡുകളിലൂടെ ഷോപ്പിംഗില്‍ കൂടുതല്‍ ലാഭം

gulf, saudi

വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഇളവ്: ഏപ്രില്‍ 18 വരെ പിഴയില്ലാതെ സൗദി വിടാം

റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ ഇല്ലാതെ രാജ്യം വിടാന്‍ ഏപ്രില്‍ 18 വരെ സമയം അനുവദിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 25ന് ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം. വിസിറ്റ് വിസ, ഉംറ വിസ, ട്രാന്‍സിറ്റ് വിസ, ഫൈനല്‍ എക്‌സിറ്റ് വിസ, ഫാമിലി വിസ, ബിസിനസ് വിസ എന്നിവ ഉള്‍പ്പെടെ മുഴുവന്‍ കാറ്റഗറിയിലുളളവര്‍ക്കും ആനുകൂല്യം ലഭിക്കും. ‘അബ്ഷിര്‍’ പ്ലാറ്റ്‌ഫോം വഴി ഫീസ് അടച്ച് വിസ കാലാവധി ദീര്‍ഘിപ്പിക്കാം.അതേസമയം, ഫെബ്രുവരി 25ന്

gulf, saudi

സൗദിയില്‍ ഡ്രോണ്‍ വേട്ട; കിഴക്കന്‍ പ്രവിശ്യയില്‍ തകര്‍ത്തത് 19 ഡ്രോണുകള്‍

റിയാദ്: കിഴക്കന്‍ പ്രവിശ്യയിലെ വ്യോമ പരിധിയില്‍ പ്രത്യക്ഷപ്പെട്ട ഡ്രോണ്‍ ആക്രമണത്തെ വ്യോമ പ്രതിരോധ സേന ആകാശത്ത് തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലായി 19 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ മുതല്‍ തുടര്‍ച്ചയായ ഇടവേളകളിലാണ് ആക്രമണ ശ്രമം. പുലര്‍ച്ചെ രണ്ട് ഡ്രോണുകള്‍ വെടിവെച്ചിട്ടതോടെയാണ് പ്രതിരോധ നടപടികള്‍ ആരംഭിച്ചത്. ഒരു മണിക്കൂറിന് ശേഷം വീണ്ടും രണ്ട് ഡ്രോണുകള്‍ തകര്‍ത്തു. പിന്നാലെ രണ്ട് ഘട്ടങ്ങളിലായി ആദ്യം നാലും പിന്നീട് മൂന്ന് ഡ്രോണുകളും വ്യോമസേന പ്രതിരോധിച്ചു.

gulf, saudi

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ‘സാമ’യുടെ കാവല്‍

റിയാദ്: സഊദി അറേബ്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സെന്‍ട്രല്‍ ബാങ്കായ ‘സാമ’ പുതിയ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചു. ഇതോടെ രാജ്യത്തെ പേയ്‌മെന്റ് സംവിധാനങ്ങളും അവ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളും കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകും. നിലവിലുണ്ടായിരുന്ന ‘ഓവര്‍സൈറ്റ് ഫ്രെയിംവര്‍ക്ക് ഫോര്‍ പേയ്‌മെന്റ്‌സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റ് സിസ്റ്റംസ്’ എന്ന നിയമത്തിന് പകരമായാണ് പുതിയ മാര്‍ഗ്ഗരേഖ. പേയ്‌മെന്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍, സ്വയം വിലയിരുത്തല്‍ രീതികള്‍, നിരീക്ഷണ മാനദണ്ഡങ്ങള്‍ എന്നിവ പുതിയ മാര്‍ഗ്ഗരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേയ്‌മെന്റ്

gulf, saudi

കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യത; സൗദിയില്‍ ജാഗ്രതാ നിര്‍ദ്ദേശം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും വൈകുന്നേരത്തോടെ തുടങ്ങിയ ചാറ്റല്‍മഴ തുടരുകയാണ്. അതേസമയം, താഴ്‌വരകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും സന്ദര്‍ശനം ഒഴിവാക്കണമെന്നും ഏതാനും ദിവസങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മക്ക, റിയാദ്, മദീന, തബൂക്ക്, അസീര്‍, ജിസാന്‍ തുടങ്ങി രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വരും ദിവസങ്ങളില്‍ മഴക്കു സാധ്യതയുണ്ട്. കനത്ത ആലിപ്പഴ

gulf, saudi

നന്മയുടെ നറുവെളിച്ചം പകര്‍ന്ന് ടുഡെയ്‌സ് റിയാദ് ഇഫ്താര്‍ വിരുന്ന്

റിയാദ്: സോഷ്യല്‍ മീഡിയ കൂട്ടായ്മ ടുഡേയ്‌സ് റിയാദ് ഇഫ്താര്‍ വിരുന്നൊരുക്കി. ഇന്ത്യന്‍ ബ്രീസ് റെസ്റ്ററെന്റില്‍ നടന്ന ഇഫ്താറില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴസ്, സാമൂഹിക, കലാ സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സാംസ്‌കാരിക സംഗമത്തില്‍ ടീം ഹെഡ് സജീര്‍ ചിതറ അധ്യക്ഷത വഹിച്ചു. പിആര്‍ ഹെഡ് സിയാദ് വര്‍ക്കല ആമുഖപ്രഭാഷണം നിര്‍ച്ചഹിച്ചു. സമ്പന്നമായ സാംസ്‌കാരിക സൗഹൃദം സമൂഹത്തിന് ഗുണകരമായി പ്രയോജനപ്പെടുത്താന്‍ സാമൂഹിക മാധ്യമങ്ങള്‍ക്കു കഴിയും. അതിനെ സൃഷ്ടിപരമായി ശക്തിപ്പെടുത്തുന്നതിനാണ് ഇഫ്താറിന്റെ ഭാഗമായി സാംഗ്കാരിക സംഗമം ഒഴുക്കിയതെന്ന്

saudi

ജിസാനില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

ജിസാന്‍: അബൂഅരീഷ് സഊദി ആംഡ് ഫോഴ്‌സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ഷെര്‍ളി ഡേവിഡ് ജേക്കബ് (34) അന്തരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമണ്‍ കുറിച്ചിപ്പത്തലില്‍ വീട്ടില്‍ കുടുംബാംഗമാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഈ മാസം 5ന് ഷെര്‍ളി ജോലി ചെയ്യുന്ന ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായി. തുടര്‍ന്നായിരുന്നു മരണം. എട്ട് വര്‍ഷമായി അബൂഅരീഷില്‍ ജോലി ചെയ്തു വരികയായിരുന്നു ഷെര്‍ളി. ഡേവിഡ് ജേക്കബിന്റെയും ശാന്തമ്മയുടെയും മകളാണ്. ഭര്‍ത്താവ്: ജോബിന്‍.

gulf, saudi

ഉംറ കഴിഞ്ഞ് മടങ്ങാന്‍ അരലക്ഷത്തിലേറെ മലയാളികള്‍; വിമാനങ്ങള്‍ റദ്ദാക്കിയത് തിരിച്ചടി

റിയാദ്: കേരളത്തില്‍ നിന്ന് റമദാനില്‍ ഒന്നേകാല്‍ ലക്ഷം തീര്‍ത്ഥാടകരാണ് ഉംറ നിര്‍വ്വഹിക്കാന്‍ സഊദി അറേബ്യയിലെത്തിയത്. ഇതില്‍ 61,500 തീര്‍ത്ഥാടകരാണ് മടങ്ങിയത്. കോഴിക്കോട് വിമാനത്താവളം വഴി എത്തിയ 55,000 തീര്‍ത്ഥാടകരില്‍ 28,000 പേര്‍ മടങ്ങി. കൊച്ചിയില്‍ നിന്നെത്തിയ 42,000 പേരില്‍ 20,000 തീര്‍ത്ഥാടകരും മടങ്ങി. തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നെത്തിയവരില്‍ 13,500 തീര്‍ത്ഥാടകരാണ് മടങ്ങിപ്പോകാനുളളത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടങ്ങുന്നതിന് മുമ്പ് സഊദിയിലെത്തിയതാണ് ഭൂരിഭാഗം തീര്‍ത്ഥാടകരും. ഇന്‍ഡിഗോ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയത് തീര്‍ത്ഥാടകര്‍ക്കും ഏജന്‍സികള്‍ക്കും തിരിച്ചടിയാണ്. സഊദി

gulf, saudi

ഉംറ തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ്; ഏപ്രില്‍ 18ന് മുമ്പ് രാജ്യം വിടണം

റിയാദ്: ഉംറ വിസാ കാലാവധി കഴിഞ്ഞു സഊദിയില്‍ തുടരുന്ന തീര്‍ത്ഥാടകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഹജ്ജ് സീസണ്‍ തുടങ്ങുന്നതിന് മുമ്പ് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉംറ വിസയിലുള്ള മുഴുവന്‍ തീര്‍ത്ഥാടകരും ഏപ്രില്‍ 18നകം രാജ്യം വിടണം. വിസാ കാലാവധി കഴിഞ്ഞു നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവര്‍ക്ക് പിഴ, തടവ്, നാടുകടത്തല്‍ എന്നിവ ഉള്‍പ്പെടെ ശിക്ഷാ നടപടി നേരിടേണ്ടി വരും. നാടുകടത്തലിന് വിധേയമാകുന്നവര്‍ക്ക് ഭാവിയില്‍ സഊദിയിലേക്ക് പ്രവേശന വിലക്കുണ്ടാകും. കാലാവധി കഴിഞ്ഞു രാജ്യത്ത്

gulf, saudi

വിമാന സര്‍വ്വീസില്ല; ഉളളതിന് അമിത നിരക്കും! പ്രവാസി ‘വോട്ടുയാത്ര’ ആശങ്കയില്‍

റിയാദ്: നിയമ സഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിച്ചിരിക്കെ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ നാട്ടിലെത്താന്‍ കഴിയില്ലെന്ന് ആശങ്ക. പശ്ചിമേഷ്യന്‍ സംഘര്‍ഷം വിമാന സര്‍വീസുകളെ ബാധിച്ചതാണ് കാരണം. ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസികളുടെ എണ്ണവും ഇത്തവണ ഗണ്യമായി കുറഞ്ഞിരുന്നു. കെഎംസിസി, ഒഐസിസി ഉള്‍പ്പെടെയുളള ജിസിസി രാജ്യങ്ങളിലെ പ്രവര്‍ത്തകരിലേറെയും തെരഞ്ഞെടുപ്പിന് നാട്ടിലെത്താനുളള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് ഗള്‍ഫ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് പ്രവാസികള്‍. സഊദി എയര്‍ലൈന്‍സും ഫ്‌ളൈ നാസും കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് പരിമിതമായ സര്‍വ്വീസ്

gulf, saudi

ജിദ്ദ തെരുവുകളില്‍ രുചിയുത്സവം; ഈദിന് മാറ്റ് കൂട്ടി ഫുഡ് ട്രക്കുകള്‍

ജിദ്ദ: തെരുവില്‍ വിളമ്പിയ വിഭവങ്ങള്‍ ആസ്വദിക്കാന്‍ ഈദ് ദിനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടിയത് കൗതുകമായി. ചെറുകിട, ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ഒരുക്കിയ ഫാസ്റ്റ് ഫുഡ് ട്രക്കുകളാണ് ജനങ്ങള്‍ ആഘോഷമാക്കിയത്. അല്‍ബലാദ് മുതല്‍ നോര്‍ത്ത് അബഹൂര്‍ വരെ ഫുഡ് ട്രക്കുകളും തട്ടുകടകളും നിരന്നു. റമദാനിലും ഫുഡ് ട്രക്കുകള്‍ ജനപ്രീതി നേടിയിരുന്നു. പല ഫുഡ് ട്രക്കുകളും പ്രത്യേക വിഭവം ഒരുക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു. ജിദ്ദയിലെ ഈദ് ദിനത്തില്‍ പുറത്തേക്കു പോകാന്‍ പ്രേരിപ്പിക്കുന്നതാം് ഫുഡ് ട്രക്ക്

gulf, saudi

ദിരിയ്യയില്‍ ‘അര്‍ദ’ചുവടുകള്‍; പൈതൃകപ്പെരുമയോടെ ഈദ് ആഘോഷം

റിയാദ്: സാംസ്‌കാരിക പൈതൃകത്തിന്റെ പ്രൗഢി വിളിച്ചോതിക്കൊണ്ട് ദിരിയ്യ ഗേറ്റ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഈദ് ആഘോഷം അരങ്ങേറി. ചരിത്രപ്രസിദ്ധമായ അല്‍ തുറൈഫിലെ സല്‍വ പാലസ് കേന്ദ്രീകരിച്ച് നടന്ന ആഘോഷങ്ങളില്‍ സഊദിയുടെ ദേശീയ നൃത്തം ‘അര്‍ദ’ കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. രാജ്യത്തിന്റെ സാംസ്‌കാരിക പെരുമയും ഐക്യവും ഭരണാധികാരികളുടെ കരുതലും വിളംബരം ചെയ്യുന്ന ഈരടികളാണ് അര്‍ദ നൃത്തച്ചുവടുകളില്‍ നിറഞ്ഞാടിയത്. വിനോദത്തിനൊപ്പം അറിവിനും പ്രാധാന്യം നല്‍കിയ ആഘോഷത്തില്‍ കുട്ടികള്‍ക്കായി കഥപറച്ചില്‍ സെഷനുകളും സര്‍ഗ്ഗാത്മക രചനയില്‍ ശില്പശാലകളും ഒരുക്കിയിരുന്നു. രാജ്യത്തിന്റെ

gulf, saudi

തിരുവനന്തപുരം യാത്രക്കാര്‍ക്ക് പ്രതീക്ഷ; ‘സൗദിയ’ സര്‍വീസ് പുനരാരംഭിക്കുന്നത് പരിഗണനയില്‍

റിയാദ്: ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അനുമതി ലഭിച്ചാല്‍ റിയാദ്-തിരുവനന്തപുരം സെക്ടറില്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ്. തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറവുമായി നടത്തിയ ചര്‍ച്ചയിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഫ്‌ളൈ നാസ്, സൗദിയിലെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക) ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഗാകാ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ സുലൈജ് അധ്യക്ഷത വഹിച്ചു. സൗദി എയര്‍ലൈന്‍സ് ഡയറക്ടര്‍ എഞ്ചിനീയര്‍ ഇബ്രാഹിം അല്‍ ഒമര്‍, മോസായിദ് അല്‍ മോസായിദ് എന്നിവര്‍ ഉള്‍പ്പെടെ

Scroll to Top