അയല്‍ രാജ്യങ്ങളുടെ പരമാധികാരം ഇറാന്‍ മാനിക്കണം
റിയാദ്: പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പരമാധികാരം മാനിക്കാന്‍ ഇറാന്‍ സന്നദ്ധമാകണമെന്ന് സൗദി മന്ത്രി സഭായോഗം. അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും അനുസരിക്കാന്‍ ഇറാന് ബാധ്യതയുണ്ട്. ഗള്‍ഫ് മേഖലയിലെ സുരക്ഷ ദുര്‍ബലപ്പെടുത്തുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.ഇറാഖിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണം മന്ത്രിസഭാ യോഗം അപലപിച്ചു. ഇറാഖ് ജനങ്ങളുടെ സുരക്ഷ, സ്ഥിരത, അറബ് ഐക്യം എന്നിവയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതിനെതിരെ നിലയുറപ്പിക്കും. മറ്റു രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മന്ത്രിസഭാ യോഗം […]












