Sauditimesonline

SDPI TO KMCC
എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുസ്ലിം ലീഗില്‍

പൊതുയിടങ്ങളില്‍ അശ്‌ളീലം; യുവാവിനും യുവതിക്കും എതിരെ നടപടി

റിയാദ്: പൊതുയിടങ്ങളില്‍ വനിതകളെ ശല്യം ചെയ്ത യുവാവിനെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. അശ്‌ളീല പദപ്രയോഗത്തിനാണ് അറസ്‌റ്റെന്ന് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കറൈദിസ് പറഞ്ഞു. വനിതകളെ കമന്റടിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഇയാള്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് 20കാരനായ സ്വദേശി യുവാവ് അറസ്റ്റിലായത്.

അതിനിടെ, മറ്റൊരു സംഭവത്തില്‍ അശ്‌ളീല സംഭാഷണം നടത്തിയ വനിതക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പബ്‌ളിക് പ്രോസിക്യൂഷന്‍ അറിയിച്ചു. രാജ്യത്തെ സംസ്‌കാരത്തിനും ധാര്‍മിക മൂല്യങ്ങള്‍ക്കും എതിരായ സംഭാഷണം അടങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വനിത ഹാജരാകാന്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top