Sauditimesonline

rahul and priyanka
ദല്‍ഹി പൊലീസ് നടപടി: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു

വാക്‌സിന്‍ സ്വീകരിച്ചവരും ജാഗ്രത പുലര്‍ത്തണം

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിക്കുകയും 59 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയിലുളളവരില്‍ 139 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് 4 കോടി 34 ലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതലും ജാഗ്രതയും ആവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ വൈറസ് ആക്രമണത്തിന്റെ തീവ്രത കുറവായിരിക്കും. അതുകൊണ്ട്തന്നെ മാസ്‌ക് ഉള്‍പ്പെടെ മുന്‍കരുതല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top