
റിയാദ്: സൗദി അറേബ്യയിലേക്കു വരുന്നവരുടെ അധികം മൂല്യമുളള ലഗേജിന് നികുതി ബാധകമാണെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. വ്യക്തിഗത സാധനങ്ങള്‍ 3,000 റിയാലില്‍ കൂടുതലാണെങ്കില്‍ ഇറക്കുമതി തീരുവ ചുമത്തും. നാലംഗ കുടുംബത്തിന് പരമാവധി 12,000 റിയാലിന്റെ സാധനങ്ങള്‍ മാത്രമാണ് നികുതി ഇല്ലാതെ കൊണ്ടുവരാന്‍ കഴിയുക. ഇതു വ്യക്തിഗത ഉപയോഗത്തിനുളള സാധനങ്ങളായിരിക്കണം. വില്‍പ്പനക്കുളള സാധനങ്ങള്‍ പാസഞ്ചര്‍ ലഗേജായി കൊണ്ടുവരാന്‍ അനുവദിക്കില്ല.
സ്വദേശികളും വിദേശികളും വിദേശയാത്ര കഴിഞ്ഞ് വന്‍തുകയുടെ സാധനങ്ങള്‍ വ്യക്തിഗത ആവശ്യത്തിനെന്ന വ്യാജേന കൊണ്ടുവരുന്നത് പതിവാണ്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള വിദേശ തൊഴിലാളികളും ഇത്തരത്തില്‍ സാധനങ്ങള്‍ കൊണ്ടുവരുന്നുണ്ട്. സൗദി വിപണിയില്‍ ലഭ്യമല്ലാത്ത സാധനങ്ങളാണ് ഇത്തരത്തില്‍ കൊണ്ടുവന്ന വിത്പ്പന നടത്തുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതര്‍ നടപടി കര്‍ശനമാക്കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
