Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

ഹനീഫ കുട്ടായിക്ക് എസ്എംഎസ് യാത്രയയപ്പ്

റിയാദ്: മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഹനീഫ കുട്ടായിക്ക് ഷിഫാ മലയാളി സമാജം യാത്രഅയപ്പ് നല്‍കി. അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്യുന്ന ഹനീഫ മലപ്പുറം കൂട്ടായി സ്വദേശിയാണ്, ഷിഫാ മലയാളി സമാജം വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.

സമാജം ഓഫീസില്‍ നടന്ന യാത്രയയപ്പില്‍ രക്ഷാദികാരികളായ സാബു പത്തടി, മധു വര്‍ക്കല, പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട്, സെക്രട്ടറി ഷജീര്‍ കല്ലമ്പലം, ട്രഷറര്‍ ബാബു കണ്ണോത്, മോഹനന്‍ കണ്ണൂര്‍, ബിനീഷ് തിരുവല്ല എന്നിവര്‍ സന്നിഹിതരായിരുന്നു. ഷിഫാ സനഇയ്യായിലെ ആദ്യ കാല പ്രവാസിയായ ഹനീഫ പ്രവാസം തുടങ്ങിയ കാലം മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top