Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

ഷിഫ മലയാളി സമാജം അംഗത്വ ക്യാമ്പയിന്‍

റിയാദ്: ഷിഫാ മലയാളി സമാജം (എസ്എംഎസ്) അംഗത്വ ക്യാമ്പയ്ന്‍ ആരംഭിച്ചു. 19 വര്‍ഷമായി സനഇയ്യ വര്‍ക്ക് ഷോപ്പ് തൊഴിലാളികളുടെ കൂട്ടായ്മയാണ് എസ്എംഎസ്. അംഗങ്ങള്‍ക്ക് ചികിത്സാ സഹായങ്ങള്‍, രോഗികളായ കുടുബാ ഗങ്ങള്‍ക്കുള്ള ചികിത്സ സഹായം, വിവാഹ ധന സഹായം, 58വയസ്സ് പുറത്തിയായി മടങ്ങുന്നവര്‍ക്കു പെന്‍ഷന്‍ പദ്ധതി, തണല്‍ ഭവന പദ്ധതി, വിടുതല്‍ സഹായം തുടങ്ങി പത്തു തരം കാരുണ്യ പദ്ധതികളാണ് സമാജം നടപ്പിലാക്കിയിട്ടുളളത്.

അംഗത്വ വിതരണം സഫ സ്‌പോഞ്ച് കമ്പനി മാനേജര്‍ ജിതിന്‍ മാത്തന് പ്രസിഡന്റ് ഫിറോസ് പോത്തന്‍ കൈമാറി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷജീര്‍ കല്ലമ്പലം, രക്ഷാധികരികകളായ സാബു പത്തടി, അശോകന്‍ ചാത്തന്നൂര്‍, വൈസ് പ്രസിഡന്റ് സന്തോഷ് തിരുവല്ല, രതീഷ് നാരായണന്‍, മോഹനന്‍ കണ്ണൂര്‍, ബിനീഷ് തിരുവല്ല, മധു വര്‍ക്കല എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top