Sauditimesonline

NUSUK
ഉംറ യാത്ര വിരല്‍ത്തുമ്പില്‍; നുസുക് ആപ്പിന് വന്‍ സ്വീകാര്യതയെന്ന് മന്ത്രി

ഷിഫാ വെല്‍ഫെയര്‍ അസോസിയേഷന്‍ എട്ടാം വാര്‍ഷികം

റിയാദ്: ഷിഫാ വെല്‍ഫെയര്‍ അസോസിയേഷന്‍ എട്ടാമത് വാര്‍ഷികവും സംഗീതവിരുന്നും അരങ്ങേറി. ഷിഫ റിമാസ് ആഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം എന്‍ ആര്‍ കെ ചെയര്‍മാന്‍ സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്‍ കരീം പുന്നല അധ്യക്ഷത വഹിച്ചു. അജിത് കുമാര്‍ കടയ്ക്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍, മുജീബ് കായംകുളം, വിജയന്‍ നെയ്യാറ്റിന്‍കര, പീറ്റര്‍ കോതമംഗലം, ഉമര്‍ അമാനത്ത്, സാബു പത്തടി, അലി മക്കാ സ്‌റ്റോര്‍, നൗഷാദ് കിളിമാനൂര്‍, അശ്‌റഫ് ഓച്ചിറ, മൊയ്തു കാസര്‍കോഡ്, വഹാബ് കൊല്ലം, സിനാന്‍ സിയാംകണ്ടം, റഷീദ് കൊളംബന്‍, നാസര്‍ ലൈസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിയാദ് മ്യൂസിക് ക്ലബ് അവതരിപ്പിച്ച സംഗീത വിരുന്നും ന്യൂപുര നൃത്ത കലാ വിദ്യാലയം കുഞ്ഞുമുഹമ്മദ് മാഷും സംഘവും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും അരങ്ങേറി.

എട്ടു വര്‍ഷത്തിനിടെ ഒരു കോടിയിലധികം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി സംഘാടകര്‍ പറഞ്ഞു. അബ്ദുല്‍ കരീം കൊടപ്പുറം, സാദിഖ് കുളപ്പാടം, ഷാജി കൊട്ടിയം, മുഹമ്മദ് കുട്ടി, അബൂബക്കര്‍, അമല്‍ കടയ്ക്കല്‍, റ്റിറ്റോ ഇരിങ്ങാലക്കുട, അഷ്‌റഫ് കൊണ്ടോട്ടി, ഇബ്രാഹീം പട്ടാമ്പി, ജേക്കബ് കോട്ടയം, രമേശ് തിരുവനന്തപുരം, സുലൈമാന്‍ പാലക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. തുളസി കൊട്ടാരക്കര സ്വാഗതവും ബ്രൈറ്റ് ജോസ് ഇരിഞ്ഞാലക്കുട നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top