റിയാദ്: കായംകുളം റിയാദ് പ്രവാസി അസ്സോസിയേഷന്‍ ‘കൃപ’ ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. യോഗത്തില്‍ പ്രസിഡന്റ് ഷൈജു നമ്പലശ്ശേരില്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സത്താര്‍ കായംകുളം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് ലവ്‌ഷോര്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സെയ്ഫ് കൂട്ടുങ്കല്‍, ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദ്, ട്രഷറര്‍ അഷ്‌റഫ് കായംകുളം, ഉപദേശക സമതി അംഗം മുജീബ് കായകുളം, ജോ. കണ്‍വീനര്‍ (ജീവകാരുണ്യം) ഷിബു ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഷംസുദ്ധീന്‍ ബഷീര്‍, എബി വൈക്കത്ത്, ഷേക്കി നമ്പലശ്ശേരില്‍, റിഹശാന്‍ ഇസ്ഹാഖ് എന്നിവര്‍ നേത്യത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.