റിയാദ്: വിപുലമായ പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസി 76-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൊവിഡ് നിയന്ത്രണം പൂര്‍ണമായും പിന്‍വലിച്ചതിന് ശേഷം എംബസി അങ്കണത്തില്‍ നട ന്ന പൊതു പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ചാര്‍ജ് ദി അഫയേഴ്‌സ് എന്‍ രാം പ്രസാദ് പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. നയതന്ത്രപ്രതിനിധികള്‍, സൗദി പൗരന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൗരപ്രമുഖര്‍ ഉള്‍പ്പെടെ എഴുന്നൂറിലധികം ആളുകള്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ സന്ദേശം രാം പ്രസാദ് പങ്കുവെച്ചു. ചാര്‍ജ് ദി അഫയേഴ്‌സും പത്‌നിയും രാഷ്ട്രപതി ഗാന്ധിജിയു ൈപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനിന്ന ആസാദി കാ അമൃത് മഹോത്സവ് വിവിധ പരിപാടികളോടെ റിയാദില്‍ ആഘോഷിച്ചിരുന്നു. സാംസ്‌കാരിക, വാണിജ്യ പരിപാടികള്‍, അന്താരാഷ്ട്ര ചലചിത്ര മേള, ഗോള്‍ഫ് ടൂര്‍ണമെന്റ്, പ്രഭാഷണ പരമ്പര, വിവിധ പ്രദര്‍ശനങ്ങള്‍ എന്നിവ സുപ്രധാന പരിപാടികളായിരുന്നു.
ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധം ശക്തമാണ്. ഇരു രാജ്യങ്ങളും തന്ത്രപ്രധാന പങ്കാളികളാണെന്നും ചാര്‍ജ് ദി അഫയേഴ്‌സ് വ്യക്തമാക്കി. നൃത്തനൃത്തങ്ങള്‍ ഉള്‍പ്പെടെ വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.