Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പണിമുടക്കി

റിയാദ്: സാമൂഹിക മാധ്യമങ്ങള്‍ അപ്രതീക്ഷിയതമായി പണിമുടക്കി. വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് സേവനങ്ങളിലേറെയും ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നില്ല. ഈ പ്ലാറ്റ്‌ഫോമുകളില്‍ തകരാര്‍ സംഭവിച്ചതായി നിരവധി ഉപഭോക്താക്കള്‍ ട്വിറ്ററില്‍ സന്ദേശം പങ്കുവെച്ചു. സെപ്തംബര്‍ 4 സൗദി സമയം രാത്രി മുതലാണ് സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമായത്. വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്നില്ല. ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ‘ഫീഡ്’ ചെയ്യാന്‍ കഴിയുന്നില്ല. ഫേസ്ബുക്ക് പേജ് ലോഡുചെയ്യാന്‍ കഴിയുന്നില്ലെന്നും ചിലര്‍ വ്യക്തമാക്കി.

അതേസമയം, ആപ്പുകളും സേവനങ്ങളും ആക്‌സസ് ചെയ്യുന്നതില്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഫെയ്‌സ്ബുക് വക്താവ് സ്ഥിരീകരിച്ചു. കഴിയുന്നത്ര വേഗത്തില്‍ സാധാരണ നിലയില്‍ പ്രവര്‍ത്തന സജ്ജമാകും. അസൗകര്യത്തില്‍ ഖേദിക്കുന്നതായും ഫെയ്‌സ് ബുക് വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top