Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

ഷാഹീന്‍ ചുഴലിക്കാറ്റ്; ജാഗ്രതവേണമെന്ന് സൗദി

റിയാദ്: ഷാഹീന്‍ ചുഴലിക്കാറ്റിനെതിരെ സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം. ചുഴലിക്കാറ്റ് രാജ്യത്ത് പരോക്ഷമായി ബാധിക്കും. അതുകൊണ്ടുതന്നെ ജാസ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.

ഷാഹീന്‍ ചുഴലിക്കാറ്റ് സൗദിയെ ബാധിക്കില്ലെന്നാണ് നേരത്തെ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചത്. അതിര്‍ത്തിയായ റുബുഉല്‍ ഖാലി മരുഭൂമിക്ക് 700 കിലോ മീറ്റര്‍ അകലെയ ചുഴലിക്കാറ്റ് കടന്ന് പോകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പരോക്ഷമായി രാജ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വക്താവ ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു. രാജ്യത്തെ അന്തരീക്ഷതാപ നില കുറയും. നാളെ മുതല്‍ കിഴക്കന്‍ പ്രവിശ്യയിലും തെക്കന്‍ റിയാദിലും മഴക്ക് സാധ്യതയുണ്ട്. ജസാന്‍, അസീര്‍ എന്നിവിടങ്ങളില്‍ കനത്ത മഴ അനുഭവപ്പെടും. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് അപകട സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top