Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

ട്രക്കുകള്‍ക്ക് നിയന്ത്രണം; ബെനാമികള്‍ കുടുങ്ങും

റിയാദ്: സൗദിയില്‍ ബെനാമിയായി വിദേശികള്‍ നടത്തുന്ന ഗുഡ്‌സ് ട്രക്കുകള്‍ക്ക് നിയന്ത്രണം വരുന്നു. ഇതിനായി പ്രത്യേക സമിതി സമര്‍പ്പിച്ച മാര്‍ഗ രേഖ മന്ത്രിസഭാ യോഗം അംഗീകരിച്ചു.

സൗദിയില്‍ സര്‍വീസ് നടത്തുന്ന ചരക്ക് ലോറികള്‍ വ്യാപകമായി ബിനാമിയായി നടത്തുന്നവയാണ്. ഈ സാഹചര്യത്തിലാണ് ചരക്ക് ഗതാഗത മേഖലയിലെ ബെനാമി സംരംഭം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താല്‍ വിദഗ്ദ സമിതിക്ക് രൂപം നല്‍കിയത്. സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം 3.5 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള പ്രൈവറ്റ് ലോറികളുടെ ഉടമകളും സ്ഥാപനങ്ങളും പൊതു ഗതാഗത അതോറിറ്റിയില്‍ നിന്ന് ഒരു വര്‍ഷത്തിനകം ലൈസന്‍സ് നേടണം.

ചരക്ക് ഗതാഗതത്തിന് കരാറുകള്‍ ഒപ്പുവെക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അധികാരം ഉണ്ടാവില്ല. മറിച്ച് പൊതുഗതാഗത അതോറിറ്റി ലൈസന്‍സ് നേടിയവരുമായി കരാര്‍ ഒപ്പുവെക്കണമെന്നും വിദഗ്ദ സമിതിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

ലൈസന്‍സില്ലാത്ത ലോറികള്‍ സര്‍ക്കാരിന്റെ നിയന്ത്രണമുളള സ്ഥാപനങ്ങളിലും പ്രദേശങ്ങളിലും പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ കമ്പനികള്‍, സര്‍ക്കാര്‍ ഓഹരിയുളള കമ്പനികള്‍ എന്നിവക്കും ഇത് ബാധകമാണ്. ഉടമയുടെതല്ലാത്ത ചരക്കുകള്‍ കയറ്റിയ സ്വകാര്യ ലോറികള്‍ കസ്റ്റംസ് ചെക്‌പോസ്റ്റുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. വിദേശികളായ ഹെവി ഡൈവര്‍മാരുടെ ഇഖാമ പുതുക്കുന്നതിന് പൊതുഗതാഗത അതോറിറ്റിയുടെ പ്രൊഫഷനല്‍ കെഡി കാര്‍ഡ് നേടണമെന്നും നിര്‍ദേശമുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top