Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

എസ്‌ഐആര്‍: വോട്ടര്‍മാരെ ഭരണാധികാരികള്‍ തെരഞ്ഞെടുക്കുന്നു

റിയാദ്: ഭരണാധികാരികളെ ജനം തിരഞ്ഞെടുക്കുന്നതിന് പകരം തിരഞ്ഞെടുക്കേണ്ടവരെ ഭരണാധികാരികള്‍ തീരുമാനിക്കുന്ന അവസ്ഥയാണ് എസ്‌ഐആര്‍ സൃഷ്ടിക്കുന്നതെന്ന് സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി മുന്‍ അംഗവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗവുമായ പ്രൊഫ. എംഎം നാരായണന്‍. കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം വി.എസ്. അച്യുതാനന്ദന്‍ നഗരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്രാജ്യത്വ നയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കപട ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നു. മുന്‍കാലങ്ങളില്‍ തൊഴില്‍ തേടി പ്രവാസം സ്വീകരിച്ചിരുന്നവരില്‍ നിന്ന് വ്യത്യസ്തമായി, പുതിയ പ്രവാസികള്‍ സ്വസ്ഥജീവിതം തേടി രാജ്യം വിടുന്നു. അതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ മടിക്കുന്ന പ്രവണത വര്‍ധിക്കുകയാണ്.

പ്രവാസികളെ ഉള്‍ക്കൊള്ളുന്നതില്‍ പല രാഷ്ട്രങ്ങളും വിമുഖത കാണിക്കുകയാണ്. കേരളത്തെ കൈപിടിച്ചുയര്‍ത്തി ഇന്ത്യയിലെ മികച്ച പ്രതിശീര്‍ഷ വരുമാന സംസ്ഥാനമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് പ്രവാസികള്‍ക്കുളളത്. ഇത്തരത്തയല്‍ വരുമാന ഉറവ വറ്റാന്‍ സാധ്യതയുണ്ടെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top