Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

‘തലശ്ശേരി നോമ്പുതുറ’: റിയാദില്‍ ടി.എം.ഡി.ഡബ്ല്യു.എ ഇഫ്താര്‍ വിരുന്ന്

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടി.എം.ഡി.ബ്ല്യു.എ) ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ‘തലശ്ശേരി നോമ്പുതുറ-26’ എന്ന പേരില്‍ ഒരുക്കിയ വിരുന്നില്‍ അസോസിയേഷന്‍ അംഗങ്ങളും റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. പ്രസിഡന്റ് അന്‍വര്‍ സാദത്ത് കാത്താണ്ടി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ റമദാന്‍ സന്ദേശം നല്‍കി. അസോസിയേഷന്റെ വിവിധ പദ്ധതികളുടെ ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

ലേഡീസ് വിങ്ങിന്റെ നേതൃത്വത്തില്‍ കുടുംബിനികള്‍ തലശ്ശേരിയുടെ തനത് രുചിക്കൂട്ടൊരുക്കിയാണ് നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദിയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അല്‍ റയാന്‍ പോളിക്ലിനിക്കിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ഹാഷിം തൈലക്കണ്ടി ബോധവല്‍ക്കരണം നടത്തി. മഗ്‌രിബ്, ഇഷാ, തറാവീഹ് നമസ്‌കാരങ്ങള്‍ക്ക് ഹാഫിസ് ഇമ്രാന്‍ അല്‍ മനാര നേതൃത്വം നല്‍കി.

അസോസിയേഷന്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ഡേ ക്വിസ്, സ്‌പോര്‍ട്‌സ് ക്വിസ്, റമദാന്‍ ക്വിസ് വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ടിഎംഡിബ്ല്യുഎ സ്ഥാപക അംഗവും നാട്ടിലെ കോഓര്‍ഡിനേഷന്‍ ടീം അംഗവുമായ മുഹമ്മദ് റഫീഖ് ഒവി ആശംസകള്‍ നേര്‍ന്നു.

ഇവന്റ്‌സ് ഹെഡ് ഹാരിസ് പി.സി, അഫ്താബ് അമ്പിലായില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹാരിസ് പി.സി നന്ദിയും മുഹമ്മദ് നജാഫ് അവതാരകനുമായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top