
റിയാദ്: മാതാപിതാക്കളോടൊപ്പം കഴിയുന്ന മലയാളി യുവതി റിയാദില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി അഷ്‌റഫ് നെട്ടൂര്‍, പിലാക്കണ്ടി ലൈല ദമ്പതികളുടെ മകള്‍ ഷഫ്‌ല (37) ആണ് മരിച്ചത്. അവിവാഹിതയാണ്. ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് ബത്ഹ ഷിഫാ അല്‍ ജസീറ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിതാവ് 36 വര്‍ഷമായി റിയാദില്‍ പ്രവാസിയാണ്. സഹോദരങ്ങള്‍ മുഹമ്മദ് അജ്മല്‍, മുഹമ്മദ് സഹല്‍ എന്നിവര്‍ റിയാദിലുണ്ട്. ഷുമൈസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ കബറടക്കും. ഇതിനായി കെ.എം.സി.സി പ്രവര്‍ത്തകന്‍ മെഹ്ബൂബ് അഞ്ചരക്കണ്ടി സഹായവുമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






