Sauditimesonline

pravasi legal cell passport
പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം

ദമ്മാം കള്‍ച്ചറല്‍ കണക്ട് ‘സൗഹൃദ സന്ധ്യ’

ദമ്മാം: സംഗീതവും നൃത്തനൃത്യങ്ങളും വിനോദ പരിപാടികളും ഒരുക്കി ദമ്മാം കള്‍ച്ചറല്‍ കണക്ട് (ഡിസിസി) ‘സൗഹൃദ സന്ധ്യ’ സംഘടിപ്പിച്ചു. റിന്‍സി രാജനും അംജദ് മലപ്പുറവും ചേര്‍ന്നു സംഗീത വിരുന്നൊരുക്കി. ഫിറോസ് ഒറ്റപ്പാലം അവതരിപ്പിച്ച മെന്റലിസം വിസ്മയക്കാഴ്ചയായിരുന്നു.

ചടുല ചുവടുകളുമായി ദീ ഡാന്‍സ് ഗ്രൂപ്പിന്റെ ബോളിവുഡ് നൃത്തങ്ങള്‍, റിദയുടെ സോളോ ഡാന്‍ഗ് എന്നിവയും അങ്ങേറി. കുഞ്ചീസ് അവതരിപ്പിച്ച ചെണ്ടയില്ലാത്ത ചെണ്ടമേളം കാണികള്‍ക്ക് വേറിട്ട അനുഭവമായി. ഫിറോസ് ഒറ്റപ്പാലവും അഡ്വ. ആതിര മനയിലും അവതാരകരായിരുന്നു.

എന്റര്‍ടൈന്‍മെന്റ് സെഗ്മെന്റുകളില്‍ മിനി ജോര്‍ജ്, റസാന, അനു എന്നിവര്‍ സരസ അനുഭവങ്ങള്‍ സമ്മാനിച്ചു. അന്‍ഷാദ് അബ്ദുല്‍ അസീസ്, നബീല്‍ പറമ്പില്‍, താജു അയ്യാരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top