Sauditimesonline

pravasi legal cell passport
പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം

ദമ്മാം കുട്ടനാട് കൂട്ടായ്മ രക്തദാന ക്യാമ്പ്

ദമ്മാം: കുട്ടനാട് കൂട്ടായ്മയും ജനകീയ രക്തദാന സേനയും സംയുക്തമായി ‘ഗിവ് ദി ഗിഫ്റ്റ് ഓഫ് ലൈഫ്’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ഒരു ജീവന് പുതിയ ശ്വാസം നല്‍കാം’ എന്ന ഉദ്ദേശ്യത്തോടെ നടന്ന ക്യാമ്പില്‍ 37 യൂനിറ്റ് രക്തം ദാനം ചെയ്തു.

ക്യാമ്പിന്റെ ഉദ്ഘാടനം ജനറല്‍ സെക്രട്ടറി സജി മുട്ടാര്‍ മോഴച്ചേരി നിര്‍വ്വഹിച്ചു. രക്തദാന പ്രചാരകനും ജനകീയ രക്തദാന സേന കോര്‍ഡിനേറ്ററുമായ ഷിനാജ് കരുനാഗപ്പള്ളിയെ ചടങ്ങില്‍ ആദരിച്ചു. നവാസ് പുന്നപ്ര പ്രശംസാ ഫലകം സമ്മാനിച്ചു.

വൈ.പ്രസിഡന്റ് വിനീഷ് അമ്പലപ്പുഴ, മിനി സജി ജേക്കബ്, ഗോകുല്‍ അമ്പലപ്പുഴ, ലാജി കരുമാടി, മാര്‍ട്ടിന്‍ മുണ്ടയ്ക്കല്‍, ബിന്ദു മാര്‍ട്ടിന്‍, അന്‍സാര്‍ ആലപ്പുഴ, റിയാസ് ആലപ്പുഴ, രാജീവ് ചെട്ടികുളങ്ങര എന്നിവര്‍ നേതൃത്തം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top