Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

ഹജിനിടെ കാണാതായ മുഹമ്മദ് മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

മക്ക: ഹജിനിടെ കാണാതായ മലപ്പുറം വാഴയൂര്‍ തിരുത്തിയാട് മണ്ണില്‍കടവത്ത് മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം കുഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങിയ മകന്‍ റിയാസ് വാഹനാപകടത്തില്‍ മരിച്ചു. ഖബറടക്കം കഴിഞ്ഞ് റിയാസും കുടുംബവും സഞ്ചരിച്ച കാര്‍ ത്വായിഫില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെ റിദ്വാനില്‍ അപകടത്തില്‍പെടുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് മക്കളായ സല്‍മാന്‍, റിയാസ് എന്നിവര്‍ കുടുംബ സമേതം കുവൈത്തില്‍ നിന്നു പിതാവിന്റെ മയ്യിത്ത് സംസ്‌കരിക്കുന്നതിന് മക്കയില്‍ എത്തിയത്. അപകടം അിറഞ്ഞ സഹോദരന്‍ സല്‍മാന്‍ അപകടസ്ഥലത്തേക്ക് തിരിച്ചു.

മുഹമ്മദ് മാസ്റ്ററുടെ ഖബറടക്കം ആഗസ്ത് 7ന് മക്കയിലെ ജന്നത്തുല്‍ മഹല്ലയില്‍ നടന്നു. ജൂണ്‍ 22ന് മിനയില്‍നിന്നാണ് മുഹമ്മദിനെ കാണാതായത്. ഭാര്യയുടെ കൂടെ ഹജിനെത്തിയ മുഹമ്മദിനെ കാണാതാകുകയായിരുന്നു. ഹജ് നിര്‍വഹിച്ച് ഭാര്യ നാട്ടിലേക്ക് മടങ്ങിയിരുന്നു. മുഹമ്മദ് മാസ്റ്ററുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ എംബസിയ്ക്ക് അധികൃതര്‍ വിവരം നല്‍കി. തുടര്‍ന്നാണ് കുവൈത്തിലുള്ള മക്കള്‍ മക്കയില്‍ എത്തിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top