Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

റിയാദിലെത്തി 24 മണിക്കൂറിനിടെ മരണം; യുവാവിന്റെ മൃതദേഹം മെട്രോ സ്‌റ്റേഷനില്‍

റിയാദ്: പ്രവാസം തുടങ്ങി 24 മണിക്കൂറിനിടെ വിടപറഞ്ഞ ഇന്ത്യന്‍ യുവാവ് നൊമ്പരമായി, ജാര്‍ഖണ്ഡ് ജംഷഡ്പൂര്‍ സ്വദേശി വസീം അക്തര്‍ (26) ജൂണ്‍ 28നാണ് റിയാദിലെത്തിയത്. അന്നുതന്നെ കമ്പനിയില്‍ ഹാജരായി. അടുത്ത ദിവസം യുവാവിനെ കാണാതായി. രണ്ടാഴ്ച ജോലിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് ഓടിപ്പോയതായി (ഹുറൂബ്) പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിനെ അറിയിച്ചു.

റിയാദിലെത്തിയ വിവരം മാത്രമാണ് വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നത്. യുവാവിനെ കാണാതായതോടെ കുടുംബം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും സൗദിയിലെ ഇന്ത്യന്‍ എംബസിക്കും പരാതി സമര്‍പ്പിച്ചു. അതിനിടെയാണ് മലസ് മെട്രോ സ്‌റ്റേഷനോട് ചേര്‍ന്നുള്ള വെയിറ്റിങ് ഏരിയയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതശരീരത്തിലെ വിരലടയാളം പരിശോധിച്ച് യുവാവ് ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മലസ് പൊലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിനെ ബന്ധപ്പെട്ടു.

പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് എംബസിയില്‍ നിന്ന് വസീമിെന്റ ജംഷഡ്പൂരിലെ വിലാസം കണ്ടെത്തി മരണ വിവരം അറിയിച്ചു. മരണ വിവരം വിശ്വസിക്കാന്‍ കഴിയാതിരുന്ന വസീമിന്റെ കുടുംബം സൗദയിലെ ബന്ധുക്കളെ റിയാദ് ശുമൈസി ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. വസീം ജോലിക്കെത്തിയ കമ്പനി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള മുഴുവന്‍ ചെലവും നല്‍കി. ജാര്‍ഖണ്ഡ് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ആംബുലന്‍സില്‍ റാഞ്ചിയിലെത്തിച്ചു സംസ്‌കരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top