റിയാദ്: നാലാമത് നവോദയ മാക്‌സ്ലൈന്‍ ഇന്റര്‍നാഷണല്‍ വോളിബാള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 8, 9 തീയതികളില്‍ നടക്കും. റിയാദ് ബത്ഹയില്‍ സിറ്റിഫഌവര്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപം ഓപ്പണ്‍ ഗ്രൗണ്ടില്‍ വൈകീട്ട് 7.30നാണ് മത്സരം.
സൗദി, ഇന്ത്യ, പാകിസ്ഥാന്‍ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ആദ്യദിവസം ടീമുങ്ങളുടെ നോക് ഔട്ട് മത്സരങ്ങള്‍ അരങ്ങേറും. വെള്ളിയാഴ്ച സെമി ഫൈനലും ഫൈനലും നടക്കും. വിജയികള്‍ക്ക് മാക്‌സലൈന്‍ ലോജിസ്റ്റിക്‌സ് നല്‍കുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് എസ് ടി കാര്‍ഗോ നല്‍കുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്യും. സൗദി പ്രൊഫഷണല്‍ ടീമായ ഫാല്‍ക്കണ്‍ ക്ലബ്, ദമ്മാമില്‍ നിന്നുള്ള ഇന്ത്യന്‍ ടീമുകളായ കെഎഎസ്‌സി ദമ്മാം, ഇന്ത്യന്‍ ക്ലബ് ദമാം, പാക്കിസ്ഥാന്‍ ടീമുകളായ ദിര്‍ ക്ലബ്, അബുസാര്‍, റിയാദില്‍ നിന്നുള്ള ഇന്ത്യന്‍ ടീമുകളായ സ്റ്റാര്‍സ്, വോളി ഫ്രണ്ട്‌സ് എന്നിങ്ങനെ 8 ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുക. വോളിബാള്‍ മത്സരത്തോടനുബന്ധിച്ചു നടക്കുന്ന സമ്മാന കൂപ്പണ്‍ പദ്ധതിയില്‍ നിന്നുളള തുക വയനാട് പുനഃരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.