Sauditimesonline

aquarabia
ഖിദ്ദിയയില്‍ 'അക്വാറേബ്യ': പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്ക്

‘എഐക്കു പറയാന്‍ കഴിയാത്ത കഥ’യാണ് മനുഷ്യ വികാരങ്ങളുടെ തീഷ്ണത

കൊല്ലം: റിയാദിലെ സാമൂഹിക പ്രവര്‍ത്തകനായിരുന്ന നാസര്‍ നാഷ്‌കോയുടെ നോവന്‍ ‘എഐക്കു പറയാന്‍ കഴിയാത്ത കഥ’ പ്രകാശനം ചെയ്തു. എം നൗഷാദ് എംഎല്‍എ സാമൂഹിക പ്രവര്‍ത്തകനായ ഷാഹുലിനു ആദ്യ പ്രതി കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.

നിര്‍മ്മിത ബുദ്ധി കഥകളും കവിതകളും രചിക്കുന്ന കാലത്ത് മനുഷ്യന്റെ അനുഭവങ്ങളും വികാരങ്ങളും ആഴത്തില്‍ സ്പര്‍ശിക്കാന്‍ ‘എഐ’ക്ക് കഴിയില്ലെന്ന സന്ദേശമാണ് നോവല്‍ പങ്കുവെക്കുന്നത്. ഗള്‍ഫ് പ്രവാസത്തിനിടെ നേരില്‍ കണ്ട അവയവമാറ്റ ശസ്ത്രക്രിയയുടെ മറവില്‍ നടുക്കുന്ന കഥകളാണ് നോവലിന്റെ ആധാരം. തൊഴില്‍ തേടിയെത്തുന്ന വീട്ടുജോലിക്കാരും, ദുരിതജീവിതം നയിക്കുന്ന സാധാരണക്കാരും, ജയിലില്‍ അകപ്പെടുന്ന മലയാളികളും, സഹായവുമായി എത്തുന്ന സാമൂഹിക പ്രവര്‍ത്തകരും പ്രധാന കഥാപാത്രങ്ങളാണ്. ഗള്‍ഫില്‍ അപകടങ്ങളില്‍ പെടുന്നവരുടെ കുടുംബങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്കും നോവല്‍ വിരല്‍ചൂണ്ടുന്നു.

ഇര്‍ഷാദ് അഞ്ചല്‍, മീരാ റാണി, വിഷ്ണു, സവിത ദാസ്, രാജേഷ് ശ്രീധര്‍, താജ് പത്തനംതിട്ട, ഷക്കീര്‍ ഹുസൈന്‍ നഗരൂര്‍, മിഥുന്‍ കൊല്ലം, ഷഹീദ നാസര്‍, അവിനാഷ് സാഗര്‍, ശ്വേത സുരേഷ്, പ്രീത നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദിയ ഷഫീന അവതാരികയായിരുന്നു. ഹരിതം പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍. പ്രകാശനത്തോടനുബന്ധിച്ച് മാപ്പിള കലാ സാംസകാരിക സമിതിയുടെ അഭിമുഖ്യത്തില്‍ പിന്നണി ഗായകന്‍ നൗഷാദ് ബാബു നയിച്ച ഗാനമേളയും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top