Sauditimesonline

OICC DAMMAM
വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ അനിവാര്യഘടകം; ഫെഡറലിസം സംരക്ഷിക്കപ്പെടണം

ഇഖാമ ഉളളവര്‍ 72 മണിക്കൂറിനകം മടങ്ങിയെത്തണം; 50 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിലേക്ക് താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ 9 രാജ്യങ്ങളിലേക്കും 6 ഏഷ്യന്‍ രാജ്യങ്ങളിലേക്കും യാത്രാ വിലക്ക് ബാധകമാണ്. 7 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും 28 യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ അനുമതിയില്ല.

യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ സന്ദര്‍ശനം നടത്തിയവര്‍ക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കില്ല. എന്നാല്‍ സ്വദേശി പൗരന്‍മാര്‍ക്കും സൗദിയില്‍ ഇഖാമ ഉളളവര്‍ക്കും സൗദിയിലെത്താന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top