Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

നിയോം സിറ്റിയില്‍ പര്‍വതാരോഹണ ടൂറിസം വരുന്നു

റിയാദ്: സൗദിയില്‍ സ്ഥാപിക്കുന്ന നിയോം സിറ്റിയില്‍ പര്‍വതാരോഹണ ടൂറിസം ത്തിന്റെ പുത്തന്‍ അനുഭവങ്ങളുമായി ട്രോജെന എന്ന േപരില്‍ പദ്ധതി പ്രഖ്യാപിച്ചു. നിയോം ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനും കിരീടാവകാശിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് ട്രോജെന നഗരം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഇക്കോടൂറിസത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ആഗോള ശ്രമത്തിന്റെ ഭാഗമാകാനുള്ള സൗദിയുടെ പ്രതിബദ്ധതയാണിതില്‍ തെളിയുന്നതെന്നും കിരീടാവകാശി പറഞ്ഞു. 2026ല്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍, സ്‌കീ ഗ്രാമം, അള്‍ട്രാ ലക്ഷ്വറിഫാമിലി വെല്‍നസ് റിസോര്‍ട്ടുകള്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൗണ്ടന്‍ ബൈക്കിങ്, സ്‌കൈ സ്ലോപ്പ്, വാട്ടര്‍ സ്‌പോര്‍ട്‌സ് എന്നിവയുള്‍പ്പെടെയുള്ള കായിക ടൂറിസവും പദ്ധതിയില്‍ ഉള്‍പ്പെടും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top