Sauditimesonline

kmcc national committee
3.75 കോടി വിതരണം ചെയ്തു സൗദി കെഎംസിസി; ആശ്വാസമായത് അലക്‌സാണ്ടര്‍, മുരളീധരന്‍, ശിവദാസന്‍, സജി എന്നിവരുടെ കുടുംബങ്ങള്‍ക്കും

സൗദിയില്‍ ക്വാറന്റൈന്‍ പിന്‍വലിച്ചു; പിസിആര്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍, ഹോം ക്വാറന്റൈന്‍ എന്നിവയും ഇനി മുതല്‍ ആവശ്യമില്ല. സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് ഇതുവരെ ക്വാറന്റൈന്‍ ഒഴിവാക്കിയത്. പുതിയ പ്രഖ്യാപനം ആയിരക്കണക്കിന് സൗദി പ്രവാസികള്‍ക്ക് ആശ്വാസമാകും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികളും പിന്‍വലിച്ചു. സൗദിയില്‍ മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ ആരാധനാലയങ്ങളിലും സാമൂഹിക അകലം ഒഴിവാക്കി. എന്നാല്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഓഡിറ്റോറിയങ്ങളിലും തുറസായ പ്രദേശങ്ങളിലും സാമൂഹിക അകലം ആവശ്യമില്ല. തുറസായ സ്ഥലങ്ങളില്‍ മാസ്‌ക് ആവശ്യമില്ല, എന്നാല്‍ അടച്ച സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം.

വിവിധ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുകയും ചെയ്തു. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അംഗീകൃത പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല. എന്നാല്‍ സന്ദര്‍ശന വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ കൊവിഡ് ചികിത്സ ഉള്‍പ്പെടെയുളള ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്ന പോളിസി എടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വിതരണം തുടരും. പൊതുയിടങ്ങളിലും പൊതു ഗതാഗത സംവിധാനങ്ങളിലും ‘തവകുല്‍ന’ ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് അനിവാര്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top