Sauditimesonline

SAJIM AND SREEJESH
ദഹ്‌റാന്‍-ജുബൈല്‍ ഹൈവേയില്‍ വാഹനാപകടം: രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

ദഹ്‌റാന്‍-ജുബൈല്‍ ഹൈവേയില്‍ വാഹനാപകടം: രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

ദമ്മാം: ദഹ്‌റാന്‍-ജുബൈല്‍ ഹൈവേയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശികളായ തലശ്ശേരി മനോളി ഹൗസില്‍ സജീം (45), ചെറുകുന്ന് കണ്ടിവളപ്പില്‍ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ശനി രാത്രി ഒന്‍പതിന് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

ജോലി ആവശ്യാര്‍ത്ഥം റാസ്തനൂറയില്‍ പോയി ദമ്മാമിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറിലേക്ക് സ്വദേശി യുവാവ് ഓടിച്ച വാഹനം നിയന്ത്രണംവിട്ട് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സജീമും ശ്രീലേഷും സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് സമീപത്തെ കിടങ്ങിലേക്ക് പതിച്ചു. കാറില്‍ കുടുങ്ങിയ ഇവരെ സിവില്‍ ഡിഫന്‍സും പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. ദമ്മാമില്‍ ബിസിനസ്സ് നടത്തുന്ന സജീമിന്റെ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്രീലേഷ്. ലക്ഷ്മണന്‍-കനകലത ദമ്പതികളുടെ മകനാണ്. സഹോദരി: ശ്രുതി.

മരിച്ച സജീമിന്റെ പിതാവ്: അബ്ദുല്ല, മാതാവ്: ആസ്യ. ഭാര്യ: റുഹാലത്ത്. മക്കള്‍: ആദില്‍, ഹുസൈന്‍, അമല്‍. ഇരുവരുടെയും മൃതദേഹങ്ങള്‍ ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സജീമിന്റെ മൃതദേഹം സൗദിയില്‍ ഖബറടക്കും. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മാതാപിതാക്കളും ഭാര്യയും മക്കളും ദമ്മാമിലെത്തും. ശ്രീലേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top