Sauditimesonline

riyadh tallkies
ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ്

കരുണയുടെ മാലാഖമാര്‍ക്ക് ജിഎംഎഫ് ‘മദര്‍ തെരേസ കര്‍മ്മ പുരസ്‌കാരം’ സമ്മാനിച്ചു

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) പ്രഖ്യാപിച്ച ‘ഭൂമിയിലെ മാലാഖമാര്‍’ മദര്‍ തെരേസ കര്‍മ്മ പുരസ്‌കാരം വിതരണം ചെയ്തു. ജിസിസി രാജ്യങ്ങളിലെ ആരോഗ്യ-സാമൂഹിക രംഗങ്ങളില്‍ മികച്ച സേവനം അനുഷ്ഠിക്കുന്ന 15 നേഴ്‌സുമാര്‍ക്കാണ് അവാര്‍ഡ്. ഇതില്‍ സൗദി അറേബ്യയില്‍ അവാര്‍ഡിന് അര്‍ഹരായ ആറ് പേര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ റിയാദ് ഷോല മാളിലെ വഫ ഹൈപ്പര്‍മാര്‍ക്കറ്റ് ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സമ്മാനിച്ചു.

സൗദി പൗരപ്രമുഖന്‍ മുബാറക്ക് ഖലീഫ ഉദ്ഘാടനം ചെയ്തു. ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു. ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നേഴ്‌സുമാര്‍ ‘ഭൂമിയിലെ മാലാഖമാര്‍’ ആണെന്ന് പുരസ്‌കാരം സമ്മാനിച്ചു റാഫി പാങ്ങോട് പറഞ്ഞു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രോഗികള്‍ക്ക് കരുതലും സ്‌നേഹവും പകരുന്ന നേഴ്‌സുമാരുടെ പ്രതിനിധികളായാണ് ഇത്തവണത്തെ ജേതാക്കളെ തിരഞ്ഞെടുത്തത്. നന്മയും കാരുണ്യവും നിറഞ്ഞ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ജിഎംഎഫ് എല്ലാവര്‍ഷവും പുരസ്‌കാരം സമ്മാനിക്കുന്നത്.

ജിഎംഎഫ് ജിസിസി പ്രസിഡന്റ് അലായി, ഗായകന്‍ അഹമ്മദ് സുല്‍ത്താന്‍, ജിഎംഎഫ് ജിസിസി മീഡിയ കോര്‍ഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഹൈപ്പര്‍ വഫ ഡയറക്ടര്‍ അബ്ദുല്‍ നാസര്‍, ജിഎംഎഫ് വനിതാ ജിസിസി കോര്‍ഡിനേറ്റര്‍ കമര്‍ബാനു വലിയകത്ത്, സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് എന്നിവര്‍ പ്രസംഗിച്ചു.

ജിഎംഎഫ് സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍, ഹരികൃഷ്ണന്‍ കണ്ണൂര്‍, ജിഎംഎഫ് റിയാദ് കമ്മിറ്റി രക്ഷാധികാരി ഡോ. ജയചന്ദ്രന്‍, ജിഎംഎഫ് നജ്‌റാന്‍ പ്രതിനിധി റഷീദ്, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ സജീര്‍ പെരുംകുളം, ടോം സി. മാത്യു, സനില്‍കുമാര്‍ ഹരിപ്പാട്, സലിം കളക്കര എന്നിവരുള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top