Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

യുഡിഎഫിന്റെ ബിജെപി-ജമാഅത്ത് കൂട്ടുകെട്ട് നാടിനാപത്ത്: നവോദയ റിയാദ്

റിയാദ്: കേരള ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ വികസന പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ ശക്തപ്പെടുത്താന്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് പ്രവാസി കുടുംബങ്ങളോട് നവോദയ റിയാദ് അഭ്യര്‍ത്ഥിച്ചു. നഗരങ്ങളില്‍ മാത്രമല്ല, നാട്ടിന്‍ പ്രദേശങ്ങളിലും വികസനത്തിന്റെ വെളിച്ചം എത്തിച്ച സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. മികച്ച റോഡുകള്‍, സ്‌കൂളുകള്‍, കളിസ്ഥലങ്ങള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങി നാടു മുഴുവന്‍ വികസനം ദൃശ്യമാണ്.

പ്രവാസികള്‍ക്കുവേണ്ടി ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിയ സര്‍ക്കാരാണിത്. പ്രവാസി പെന്‍ഷന്‍ 3500 രൂപയായി വര്‍ദ്ധിപ്പിച്ചു. പ്രവാസി കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍, പ്രവാസി ഡിവിഡന്റ് സ്‌കീം തുടങ്ങി എല്ലാവിഭാഗം പ്രവാസികളെയും ചേര്‍ത്തുപിടിച്ചൊരു സര്‍ക്കാരിനെ പിന്തുണക്കാന്‍ പ്രവാസികള്‍ തയ്യാറാവണമെന്ന് നവോദയ അഭ്യര്‍ത്ഥിച്ചു. വര്‍ഗ്ഗീയ കൂട്ടുകെട്ടുമായാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് ജമാഅത് ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് നാടിനാപത്താണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top