Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

കൊറോണ: തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സൗദിയില്‍ വിലക്ക്

റിയാദ്: കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സൗദി അറേബ്യ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു ഇന്നു മുതല്‍ ഉംറ തീര്‍ഥാടകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല. വിദേശ തീര്‍ഥാടകര്‍ മദീന സന്ദര്‍ശിക്കുന്നതിനും താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നു ടൂറിസ്റ്റ് വിസയില്‍ സൗദി സന്ദര്‍ശിക്കുന്നതിനും അനുമതിയില്ല. ഇതിനു പുറമെ ചൈന, ഇറാന്‍, ഇറ്റലി, കൊറിയ, ജപ്പാന്‍, തായ്‌ലന്റ്, മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, സിങ്കപ്പൂര്‍, ലബനണ്‍, സിറിയ, യമന്‍, അസൈര്‍ബൈജാന്‍, കസാക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, സോമാലിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കും താല്‍ക്കാലിക വിലക്ക് ബാധകമാണ്. സ്വദേശിപൗരന്‍മാര്‍ക്ക് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജി സി സി രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാനുളള അവകാശവും താല്‍ക്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. ഇവര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചുവേണം ജി സി സി രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ടതെന്നും വിദേശകാര്യ മന്ത്രാലയത്തിലെ കമ്യൂണിക്കേഷന്‍ ആന്റ് മീഡിയാ സെന്റര്‍ അറിയിച്ചു. സൗദിയില്‍ ഇതുവരെ കോവിഡ് 19 വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. എന്നാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിയന്ത്രണങ്ങളെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top