Sauditimesonline

watches

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ലീഡേഴ്‌സ് ക്യാമ്പ്

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കു ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു. ‘സെന്‍സേഷനല്‍ 2020’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘടനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ എംപി മുഖ്യതിഥിയായിരുന്നു.

ഡല്‍ഹിലെ തെരുവുകളില്‍ സമാധാനപരമായി പൗരത്വ ദേദഗതി നിയമത്തിനെതിരെ സമരപോരാട്ടങ്ങള്‍ നടത്തിയ ഒരു മതവിഭാഗം ജനങ്ങളെ നിഷ്‌കാസനം ചെയ്യാനുള്ള സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് അരങ്ങേറിയതെന്ന് ടി എന്‍ പ്രതാപന്‍ എം പി അഭിപ്രായപെട്ടു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര അധ്യക്ഷത വഹിച്ചു. സംഘടനാ, സംഘാടനം എന്ന വിഷയം തിരൂരങ്ങാടി മുന്‍സിപ്പല്‍ ലീഗ് ട്രഷറര്‍ റഫീഖ് പാറക്കല്‍ ക്ലാസ്സെടുത്തു.

ഗ്രേസ് പബ്ലിക്കേഷനും മലപ്പുറം ജില്ലാ കെഎംസിസി യും ചേര്‍ന്ന് പുറത്തിറക്കിയ ജി എം ബനാത് വാല ലോക സഭ പ്രഭാഷണങ്ങള്‍ ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം ടി എന്‍ പ്രതാപന്‍ എം പി ക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട സ്വാഗതവും കുഞ്ഞിപ്പ തവനൂര്‍ നന്ദിയും പറഞ്ഞു. കുഞ്ഞിമുഹമ്മദ് കാടാമ്പുഴ ഖിറാഅത്ത് നടത്തി.
ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് ആമുഖ പ്രഭാഷണം നടത്തി.

കെഎംസിസി നേതാക്കള്‍ ആയ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ഷുഹൈബ് പനങ്ങങ്ങര, സത്താര്‍ താമരത്ത്, ഷാഫി ചിറ്റത്തുപ്പാറ, അഷ്‌റഫ് കല്‍പകഞ്ചേരി, ഷാഫി കരുവാരകുണ്ട് പ്രസംഗിച്ചു.

ഗ്രേസ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ മുസ്‌ലിം ലീഗ് നേതാവ് കുട്ടി അഹമ്മദ് കുട്ടി രചിച്ച സമൂഹ നിര്‍മ്മിതിയുടെ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ ഗള്‍ഫ് തല പ്രകാശനം ടി എന്‍ പ്രതാപന്‍ എം പി റഫീഖ് പാറക്കലിന് നല്‍കി നിര്‍വ്വഹിച്ചു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംങ്ങും ന്യൂ സഫ മക്ക ക്ലിനിക്കും ചേര്‍ന്ന് പരിരക്ഷ ആരോഗ്യ സംരക്ഷണ ദൈ്വവാര ക്യാമ്പയിന്‍ ബ്രോഷര്‍ ടി എന്‍ പ്രതാപന്‍ എം പി, ന്യു സഫ മക്ക ക്ലിനിക് എം ടി വി എം അഷ്‌റഫ് ന് നല്‍കി നിര്‍വ്വഹിച്ചു.

മുനീര്‍ വാഴക്കാട്, അഷ്‌റഫ് മോയന്‍, യൂനസ് കൈതക്കോടന്‍, ഷാഫി ചിറ്റത്തുപാറ, യൂനസ് താഴേക്കോട്, ഹമീദ് ക്ലാരി, ഷരീഫ് അരീക്കോട്, റഫീഖ് മഞ്ചേരി, സിദ്ധീഖ് കോനാരി,ഇക്ബാല്‍ തിരൂര്‍, നവാസ് എം കെ, ബഷീര്‍ ചുള്ളിക്കോട്, മന്‍സൂര്‍ കണ്ടങ്കാരി, ഷബീറലി ജാസ്, ഫിറോസ് പള്ളിപ്പടി എന്നിവര്‍ നേതൃത്വം നല്‍കി. മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റിയുടെ മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ‘ദി വോയേജ് ഹോണറബിള്‍ എക്‌സിസ്റ്റന്‍സ് ‘ പ്രോഗ്രാമുകളുടെ ഭാഗമായാണ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top