Sauditimesonline

SDPI TO KMCC
എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുസ്ലിം ലീഗില്‍

അമേരിക്കന്‍ സമാധാന നിര്‍ദേശം അംഗീകരിക്കില്ലെന്ന് ഹൂതികള്‍

റിയാദ്: യമനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്കയുടെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൂതികള്‍. സൗദി അറേബ്യയുടെയും ഐക്യരാഷ്ട്ര സഭയുടെയും കാഴ്ചപ്പാടുകളാണ് അമേരിക്കയും മുന്നോട്ടുവെക്കുന്നത്. നിര്‍ദ്ദേശങ്ങളില്‍ പുതുതായി ഒന്നുമില്ലെന്നും ഹൂതി വക്താവ് മുഹമ്മദ് അബ്ദുല്‍സലാം അല്‍മസിറ പറഞ്ഞു. അമേരിക്കന്‍ നിര്‍ദ്ദേശം വെടി നിര്‍ത്തല്‍ അവസാനിപ്പിക്കാനോ ഉപരോധം പിന്‍വലിക്കാനോ സഹായിക്കില്ല. മാത്രമല്ല ഉപരോധം പുനരാരംഭിക്കുന്നതിലേക്ക് നയിക്കുമെന്നും ഹൂതി വക്താവ് പറഞ്ഞു.

യെമന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമത്തിന് സൗദി ഭരണ നേതൃത്വം പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രതിനിധി സംഘത്തിലെ ലെന്‍ഡര്‍കിംഗ് പറഞ്ഞു.

അതിനിടെ, സൗദി അറേബ്യയ്ക്കും അരാംകോ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കെതിരെയും ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ ജപ്പാന്‍ അപലപിച്ചു. സൗദിക്കെതിരെ അതിര്‍ത്തി കടന്നുള്ള ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല. യുദ്ധക്കെടുതിയില്‍ സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി കണക്കിലെടുക്കണമെന്നും ജപ്പാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top