
റിയാദ്: സൗദി അറേബ്യയില്‍ അനുഭവപ്പെട്ട കനത്ത പൊടിക്കാറ്റ് വിവിധ സ്ഥലങ്ങളില്‍ കനത്ത നാശം വിതച്ചു. തലസ്ഥാനമായ റിയാദ് പ്രവിശ്യയില്‍ ആഞ്ഞു വീശിയ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി. വടക്കന്‍ സൗദിയിലെ അറാര്‍, റഫ്ഹ, തുറൈഫ്, അല്‍ ഉവൈയ്കില എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ആഞ്ഞൂവീശിയ കാറ്റില്‍ ഇലക്ട്രിസിറ്റി പോസ്റ്റുകള്‍ നിലംപതിച്ചു. പല സ്ഥലങ്ങളിംു വൈദ്യുതി ബന്ധം തകരാറിലായി. ഈത്തപ്പന ഉള്‍പ്പെടെ നിരവധി കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്ടവും സംഭവിച്ചു. വൈദ്യുതി പുനസ്ഥാപിച്ചുവരുന്നതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. ഗതാഗത തടസ്സം നേരിട്ട സ്ഥലങ്ങളില്‍, സിവില്‍ ഡിഫന്‍സ്, മുനിസിപ്പാലിറ്റി ജീവനക്കാരോടൊപ്പം ജനങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

രാജ്യത്തെ പല സ്ഥലങ്ങളിലും 55 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. ദമാം, അല്‍ ഹസ, ജുബൈല്‍, അല്‍ ഖഫ്ജി, ഖത്തീഫ്, റാസ്തനൂറ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് ആഞ്ഞു വീശിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
